മന്ത്രിസഭ
ജ്യോതിശാസ്ത്ര മേഖലയിൽ, ഇന്ത്യ- സ്പെയിൻ സഹകരണത്തിനുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം
Posted On:
04 NOV 2020 3:37PM by PIB Thiruvananthpuram
ജ്യോതിശാസ്ത്ര മേഖലയിൽ ശാസ്ത്ര,സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിന് സ്പെയിനുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ധാരണപത്രം ഒപ്പിടുന്നത് സംബന്ധിച്ച്, ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം വിലയിരുത്തി.ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് , സ്പെയിനിലെ ഇൻസ്റ്റിറ്റ്യൂട്ടോ ഡി ആസ്ട്രോഫിസിക്ക കനേറിയസ് (IAC), ഗ്രാൻടെക്കാൻ (GRANTECAN) എന്നിവയുമായാണ് ധാരണപത്രം ഒപ്പിടുന്നത്.
പുതിയ ശാസ്ത്രീയ ഫലങ്ങൾ, നവീന സാങ്കേതികവിദ്യകൾ,ശാസ്ത്രീയ സംവാദത്തിലൂടെയും പരിശീലനത്തിലൂടെയും വിഭവശേഷി വികസനം, സംയോജിത ശാസ്ത്രീയ പദ്ധതികൾ എന്നിവയാണ് ധാരണപത്രത്തിനു കീഴിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ.
ധാരണാപത്രത്തിന് കീഴിലെ സംയോജിത ഗവേഷണപ്രവർത്തനങ്ങൾ, പരിശീലന പരിപാടികൾ,കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവയിൽ പങ്കെടുക്കുന്നതിന്, ശാസ്ത്രമേഖലയിലെ കഴിവിന്റെയും പ്രവർത്തിപരിചയത്തിന്റെ അടിസ്ഥാനത്തിൽ, യോഗ്യരായ ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, വിദ്യാർഥികൾ എന്നിവർക്ക് അവസരം ലഭിക്കും. സെഗ്മെന്റഡ് ടെലസ്കോപ് സാങ്കേതികവിദ്യ, റോബോട്ടിക് ടെലിസ്കോപ്പ് തുടങ്ങി ഭാവിയിലേക്ക് പ്രയോജനപ്രദമായ നൂതന മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാനാണ് ധാരണ പത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
***
(Release ID: 1670083)
Visitor Counter : 192
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada