ഉപരാഷ്ട്രപതിയുടെ കാര്യാലയം

താൻ ഏറ്റവും ആരാധിക്കുന്ന നേതാവാണ് സർദാർ വല്ലഭായി പട്ടേലെന്നു ഉപരാഷ്ട്രപതി

Posted On: 31 OCT 2020 11:51AM by PIB Thiruvananthpuram

ഇന്ത്യയുടെ ഏകീകരണത്തിന് നേതൃത്വം വഹിച്ച സർദാർ വല്ലഭായി പട്ടേലിന്റെ ജന്മ വാർഷിക ദിനത്തിൽ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. തന്റെ ഏറ്റവും ആരാധ്യനായ നേതാവാണ് വല്ലഭായ് പട്ടേലെന്നു ഉപരാഷ്ട്രപതി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

 

ഇന്ത്യയുടെ ഏകീകരണമെന്ന മഹത്തായ നേട്ടത്തിന് സർദാർ വല്ലഭായ് പട്ടേൽ നടത്തിയ ശ്രമങ്ങളെ അദ്ദേഹം പുകഴ്ത്തി. ഒരു സന്നിഗ്ദ്ധ ഘട്ടത്തിൽ, തന്റെ ബുദ്ധിശക്തി, നൈപുണ്യം, മനോദൃഢത, പ്രവർത്തന പരിചയം എന്നിവ കൊണ്ട് സർദാർ പട്ടേൽ എങ്ങനെയാണ് രാജ്യത്തിന്റെ അതിർത്തിയുടെ ഐക്യവും സമഗ്രതയും കാത്തു സൂക്ഷിച്ചതെന്ന് ഉപരാഷ്ട്രപതി വിശദമാക്കി. സൂക്ഷ്മമായ ആസൂത്രണം, ഉടമ്പടികൾ, ഉപദേശം, തന്ത്രപരമായ നീക്കങ്ങൾ എന്നിവയിലൂടെ എല്ലാ പ്രവിശ്യകളെയും ഒരുമിച്ച് ചേർത്ത സർദാർ പട്ടേൽ, ആധുനിക ചരിത്രത്തിലെ ഏറ്റവും മഹത്തായ നേട്ടങ്ങളിൽ ഒന്നായ ഇന്ത്യയുടെ ഏകീകരണം സാധ്യമാക്കിയതായി ഉപരാഷ്ട്രപതി പറഞ്ഞു.

 

ഓൾ ഇന്ത്യ സിവിൽ സർവീസസ് സ്ഥാപിച്ചതാണ് സർദാർ വല്ലഭായി പട്ടേലിന്റെ മറ്റൊരു മികച്ച സംഭാവനയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ ഉള്ള ഒരു ഉരുക്ക് ചട്ടയായാണ് ഓൾ ഇന്ത്യ സിവിൽ സർവീസസിനെ സർദാർ പട്ടേൽ വിഭാവനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

 

ഇന്ത്യയുടെ വിഭജനകാലത്ത് ആഭ്യന്തരമന്ത്രി എന്ന നിലയിൽ, രാജ്യത്തിന്റെ ആഭ്യന്തര സ്ഥിരത കാത്തുസൂക്ഷിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ് 'ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ' എന്ന പദവിക്ക് അദ്ദേഹത്തെ അർഹനാക്കിയതെന്നും ശ്രീ. എം വെങ്കയ്യ നായിഡു പരാമർശിച്ചു.

 

****

 



(Release ID: 1669078) Visitor Counter : 218