പ്രധാനമന്ത്രിയുടെ ഓഫീസ്‌

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 30 OCT 2020 6:06PM by PIB Thiruvananthpuram

കെവാഡിയയിലെ സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്കും ജിയോഡെസിക് ഏവിയറി ഡോമും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കെവാഡിയയുടെ സമഗ്ര വികസനത്തിനുള്ള 17 പദ്ധതികള്‍ അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കുകയും പുതിയ നാലു പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. നാവിഗേഷന്‍ ചാനല്‍, പുതിയ ഗോരാ പാലം, ഗുരുദേശ്വര്‍ അണ, ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്‌സ്, ബസ് ബേ ടെര്‍മിനസ്, എകതാ നഴ്‌സറി, ഖാല്‍വാനി ഇക്കോ ടൂറിസം, ട്രൈബല്‍ ഹോം സ്‌റ്റേ എന്നീ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള ഏകതാ ക്രൂയിസ് സര്‍വീസും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.
 

വനയാത്രയും (ജംഗിള്‍ സഫാരി) ജിയോഡെസിക് ഏവിയറി ഡോമും

'' ഉയരത്തില്‍ പറക്കുന്ന ഇന്ത്യന്‍ പക്ഷികള്‍ പക്ഷി നീരീക്ഷണത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് ഒരു വിരുന്നായിരിക്കും. കെവാഡിയിലേക്ക് വരികയും വനയാത്രാ (ജംഗീള്‍ സഫാരി) സങ്കേതത്തിന്റെ ഭാഗമായ പക്ഷി സങ്കേതം സന്ദര്‍ശിക്കുകയും ചെയ്യുക. അതൊരു മഹത്തായ പഠനാനുഭവമായിരിക്കും'' പ്രധാനമന്ത്രി പറഞ്ഞു.
 

 

ഏഴ് വ്യത്യസ്ത തലത്തില്‍ 29 മുതല്‍ 180 മീറ്റര്‍ വരെ പരിധിയില്‍ 375 ഏക്കറിലായി അത്യന്താധുനിക സുവോളജിക്കല്‍ പാര്‍ക്കിലാണ് വനയാത്ര (ജംഗീള്‍ സഫാരി). ഇവിടെ 1100ലേറെ പക്ഷികളും മൃഗങ്ങളും അഞ്ചു ലക്ഷത്തിലധികം സസ്യങ്ങളുമുണ്ട്. ആഭ്യന്തര പക്ഷികള്‍ക്കുള്ള ഒന്നും വിദേശപക്ഷികള്‍ക്കുള്ള മറ്റൊന്നുമായി രണ്ടു പക്ഷി ഡോമുകളാണുള്ളത്. പക്ഷികള്‍ക്കുള്ള ലോകത്തെ ഏറ്റവും വലിയ ജിയോഡെസിക് ഡോമാണിത്. മകാവ, കൊക്കാറ്റോ, മുയലുകള്‍, ഗിയന്നാ പന്നികള്‍ തുടങ്ങിയ ഒരു വിശേഷ സ്പര്‍ശവും സ്പര്‍ശ ബോധവും ആനന്ദകരമായ അനുഭവവും ലഭ്യമാകുന്ന തരത്തിലുള്ള ഒരു വളര്‍ത്തു മേഖലയിലാണ് (പെറ്റിംഗ് സോണ്‍) പക്ഷികളെ പാർപ്പിക്കുക.
 

ഏകതാ ക്രൂയിസ് സര്‍വീസ്
 

ഏകതാ ക്രൂയിസിലൂടെ ഒരാള്‍ക്ക് ശ്രേഷ്ഠ് ഭാരത് ഭവന്‍ മുതല്‍ സ്റ്റാറ്റിയൂ ഓഫ് ലിബര്‍ട്ടി വരെയുള്ള ആറു കിലോമീറ്റര്‍ വരെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ ഫെറിബോട്ട് സര്‍വീസിലൂടെ കാണാന്‍ കഴിയും. 40 മീനിട്ട് യാത്ര നടത്തുന്ന ഒരു ബോട്ടിന് 200 യാത്രക്കാരെ ഒരേ സമയത്ത് ഉൾക്കൊള്ളാൻ കഴിയും. ഫെറി സര്‍വീസിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി മാത്രമാണ് പുതിയ ഗോരാ പാലം നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റാച്യു ഓഫ് ലിബര്‍ട്ടി സന്ദര്‍ശിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ബോട്ടിംഗ് സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ബോട്ടിംഗ് ചാനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

 

 

***


(Release ID: 1668942) Visitor Counter : 260