പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ കെവാദിയയില്‍ ഒക്ടോബര്‍ 31ന് നടക്കുന്ന ഏകതാ ദിവസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും

Posted On: 28 OCT 2020 5:48PM by PIB Thiruvananthpuram

'ഉരുക്കുമനുഷ്യന്‍' എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ  ജന്മവാര്‍ഷിക ദിനമായ  2020 ഒക്ടോബര്‍ 31-ന്  ഗുജറാത്തിലെ  കെവാഡദിയയില്‍ നടക്കുന്ന ഏകതാ ദിവസ് ആഘോഷപരിപാടികളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും.
ചടങ്ങില്‍ ഏകതാ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാഞ്ജലി അര്‍പ്പിക്കുന്ന അദ്ദേഹം, ഏകതാ  പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും  ഏകതാ  ദിന  പരേഡ് വീക്ഷിക്കുകയും ചെയ്യും.

 മസൂറിയിലെ എല്‍.ബി.എസ്.എന്‍.എ.എയിലെ സിവില്‍ സര്‍വീസ് പ്രൊബേഷനറി ഓഫിസര്‍ മാരുമായി  അദ്ദേഹം കെവാദിയയില്‍  നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കും.
 2019 ല്‍  ആദ്യമായി ആരംഭിച്ച സംയോജിത ഫൗണ്ടേഷന്‍ കോഴ്‌സ് ആയ 'ആരംഭു' മായി ബന്ധപ്പെട്ടാണ് ഈ ആശയവിനിമയ പരിപാടി.  സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിതത്തിന്റെ  തുടക്കം മുതല്‍ തന്നെ വകുപ്പുകളുടെയും  സേവനമേഖലയുടെയും  അതിര്‍  വരമ്പുകള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഓള്‍ ഇന്ത്യ സര്‍വീസ്, ഗ്രൂപ്പ് എ സെന്‍ട്രല്‍  സര്‍വീസ്, ഫോറിന്‍ സര്‍വീസ് എന്നിവയിലുള്ള പ്രൊബേഷണറി ഓഫീസര്‍മാര്‍ക്ക് പൊതുവായി ആരംഭിച്ച ഫൗണ്ടേഷന്‍ കോഴ്‌സ് ആണിത്.
 കെവാദിയ സംയോജിത വികസന പരിപാടിയുടെ ഭാഗമായി 2020 ഒക്ടോബര്‍ 30, 31 തീയതികളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.ഏകതാ പ്രതിമയിലേക്കുള്ള ഏകതാ ബോട്ട് സര്‍വീസ് ഫ്‌ളാഗ് ഓഫ്, ഏകതാ  മാള്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
 കൂടാതെ,യൂണിറ്റി ഗ്ലോ ഗാര്‍ഡനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഐക്യരാഷ്ട്രസഘടനയുടെ എല്ലാ ഔദ്യോഗിക ഭാഷകളിലുമായി ഏകതാ  പ്രതിമയെ പറ്റിയുള്ള വെബ്‌സൈറ്റ്, കെവാദിയ ആപ്പ് എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്യും. കെവാദിയായിലെ ഏകതാ പ്രതിമയെ, അഹമ്മദാബാദിലെ സബര്‍മതി നദി തീരവുമായി ബന്ധിപ്പിക്കുന്ന ജലവിമാന സര്‍വീസും  അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ഏകതാ  ബോട്ട് സര്‍വീസ്

 ശ്രേഷ്ഠ ഭാരത് ഭവനില്‍ നിന്നും ഏകതാ പ്രതിമ ലേക്കുള്ള  ആറ് കിലോമീറ്റര്‍ ദൂരം ബോട്ട് യാത്രയിലൂടെ  പ്രതിമയുടെഗംഭീരദൃശ്യം സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാകും. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള യാത്രയില്‍  ഒരേസമയം 200 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന ബോട്ട് ആണ് സര്‍വീസ് നടത്തുക.

ഏകതാ മാള്‍

 രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം പ്രതിഫലിപ്പിക്കുന്ന,രാജ്യമെമ്പാടുമുള്ള കരകൗശലവസ്തുക്കളും പരമ്പരാഗത വസ്തുക്കളും  35,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ മാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. വ്യത്യസ്ത സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന 20 എംപോറിയങ്ങള്‍ മാളിലുണ്ട്.

 ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക്

 സാങ്കേതികവിദ്യ അധിഷ്ഠിതമായുള്ള  ലോകത്തിലെതന്നെ പ്രഥമ ചില്‍ഡ്രന്‍സ് ന്യൂട്രിഷന്‍പാര്‍ക്കിന് 35,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്.  കൗതുകകരമായ ആശയങ്ങളോട് കൂടിയ സ്റ്റേഷനുകളിലേക്ക് ഈ പാര്‍ക്കിനുള്ളിലൂടെ  ഒരു 'ന്യൂട്രി ട്രെയിന്‍' സര്‍വീസ് നടത്തുന്നു.


***


(Release ID: 1668231) Visitor Counter : 154