രാജ്യരക്ഷാ മന്ത്രാലയം

ഇൻഫൻട്രി ദിനം ആഘോഷിച്ചു

Posted On: 27 OCT 2020 3:20PM by PIB Thiruvananthpuram



ഇന്ത്യൻ സേനയുടെ ഏറ്റവും വലിയ പ്രതിരോധവിഭാഗമായ കാലാൾപ്പടയുടെ സംഭാവനകളെ സ്‌മരിക്കുന്ന ഇൻഫൻട്രി ദിനം
2020 ഒക്ടോബർ 27 ന്‌ ആഘോഷിച്ചു. 1947 ലെ ഇതേ ദിവസം കാലാൾപ്പടയെ സംബന്ധിച്ച്‌ പ്രത്യേക പ്രാധാന്യമുള്ളതാണ്‌. കാരണം അന്നാണ്‌ ഇന്ത്യൻ സൈന്യത്തിന്റെ കാലാൾപ്പട ശ്രീനഗർ വിമാനത്താവളത്തിൽ ഇറങ്ങിയത്‌. അവർ ശ്രീനഗറിന്റെ പ്രാന്തപ്രദേശങ്ങളിൽ പാകിസ്ഥാൻ പിന്തുണയുള്ള ഗോത്ര അക്രമികളെ തുരത്തി ജമ്മു കശ്മീർ സംസ്ഥാനത്തെ സംരക്ഷിച്ചു.

ഇൻഫൻട്രി ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്‌പചക്രം സമർപ്പിച്ചു. സംയുക്‌ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം എം നരവനെ എന്നിവരും കരസേനാ കമാൻഡർമാരും റെജിമെന്റ്‌ കേണൽമാരും പുഷ്‌പചക്രം സമർപ്പിച്ചു.

***



(Release ID: 1667889) Visitor Counter : 182