ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

ഗിരിവര്‍ഗ്ഗക്ഷേമത്തിന് വേണ്ടിയുള്ള രണ്ട് മികവിന്റെ കേന്ദ്രങ്ങള്‍ക്ക് ശ്രീ അര്‍ജ്ജുന്‍ മുണ്ട നാളെ സമാരംഭം കുറിയ്ക്കും

Posted On: 26 OCT 2020 2:39PM by PIB Thiruvananthpuram


 

കേന്ദ്ര ട്രൈബല്‍ അഫയേഴ്‌സ് മന്ത്രാലയവും ആര്‍ട്ട് ഓഫ് ലിവിംഗും (എ.ഒ.എല്‍) സഹകരിച്ച് ആരംഭിക്കുന്ന ഗിവര്‍ഗ്ഗക്ഷേമത്തിന് വേണ്ടിയുള്ള രണ്ട് മികവിന്റെ കേന്ദ്രങ്ങള്‍ കേന്ദ്ര ട്രൈബല്‍ അഫയേഴ്‌സ് മന്ത്രി ശ്രീ അര്‍ജുന്‍ മുണ്ട നാളെ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും. ആർട്ട് ഓഫ് ലിവിംഗ് അധ്യക്ഷൻ ശ്രീ ശ്രീ രവിശങ്കറും ഈ പരിപാടിയിൽ പങ്കെടുക്കും.
 

ആദ്യ പ്രോജക്ട് '' പി.ആര്‍.ഐകളെ ശക്തിപ്പെടുത്തല്‍' ജാര്‍ഖണ്ഡിലെ 150 ഗ്രാമങ്ങളും 30 ഗ്രാമപഞ്ചായത്തുകളും അഞ്ച് ജില്ലകളിലുമായാണ് നടപ്പാക്കുക. വിവിധതരം ഗിരിവര്‍ഗ്ഗ നിയമങ്ങളേയും ചട്ടങ്ങളേയും കുറിച്ചും ലഭ്യമായ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചും തെരഞ്ഞെടുക്കപ്പെട്ട പി.ആര്‍.ഐകളില്‍ അവബോധം സൃഷ്ടിക്കുകയാണ് ഇത് ലക്ഷ്യമാക്കുന്നത്. ഗിരിവര്‍ഗ്ഗ യുവജനങ്ങള്‍ക്ക് വ്യക്തിത്വവികസന പരിശീലനം നല്‍കിയും അവരില്‍ സാമൂഹിക ഉത്തരവാദിത്വം ഉള്‍ച്ചേര്‍ത്തും നിന്ന് യുവ സന്നദ്ധപ്രവര്‍ത്തകരെ സൃഷ്ടിച്ചുകൊണ്ട് അവരുടെ സമൂഹത്തില്‍ അവബോധം പരത്തുന്നതിനുള്ള ഗിരിവര്‍ഗ്ഗ നേതാക്കളെ സൃഷ്ടിക്കുകയെന്ന രീതിയിലാണ് ഈ മാതൃക രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

രണ്ടാമത്തേത് മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ 10,000 ഗിരിവര്‍ഗ്ഗ കര്‍ഷകര്‍ക്ക് സുസ്ഥിര പ്രകൃതി കൃഷിയില്‍ പരിശീലനം നല്‍കുന്നതാണ്. ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് കര്‍ഷകരെ സഹായിക്കും. അവരെ സ്വാശ്രയമുള്ളവരാക്കി തീര്‍ക്കുന്നതിനായി വിപണി അവസരങ്ങളും ലഭ്യമാക്കും.

***


(Release ID: 1667618) Visitor Counter : 204