പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉത്തര്‍പ്രദേശില്‍ നിന്നുള്ള പിഎം സ്വാനിധി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ഈ മാസം 27ന് സംവദിക്കും

Posted On: 25 OCT 2020 10:55AM by PIB Thiruvananthpuram

ഉത്തര്‍പ്രദേശില്‍ നിന്നുള്ള പി.എം സ്വാനിധി പദ്ധതിയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈ മാസം 27ന് (ചൊവ്വാഴ്ച) രാവിലെ 10.30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.

കോവിഡ് 19 മൂലം തൊഴില്‍ നഷ്ടപ്പെട്ട പാവപ്പെട്ട  വഴിയോര കച്ചവടക്കാര്‍ക്ക് ജീവിതോപാധി പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് 2020 ജൂണ്‍ ഒന്നിന് ആരംഭിച്ച പദ്ധതിയാണ് പിഎം സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മനിര്‍ഭര്‍ നിധി.(പി.എം സ്വാനിധി). ഇതുവരെ 24  ലക്ഷത്തോളം വായ്പ അപേക്ഷകളാണ് പദ്ധതിയുടെ കീഴില്‍ ലഭിച്ചത് .ഇതില്‍  12 ലക്ഷത്തോളം വായ്പകള്‍ പാസ്സാക്കുകയും 5.35 ലക്ഷം വായ്പകള്‍ വിതരണം ചെയ്യുകയും ചെയ്തു.  ഉത്തര്‍പ്രദേശില്‍  മാത്രം ആറുലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്.ഇതില്‍ 3.27 ലക്ഷം അപേക്ഷകള്‍ അംഗീകരിക്കുകയും 1.87 ലക്ഷം വായ്പകള്‍ വിതരണം ചെയ്യുകയും ചെയ്തു.


ഉത്തര്‍ പ്രദേശില്‍ നിന്നുള്ള പദ്ധതി ഗുണഭോക്താക്കളുമായുള്ള പ്രധാനമന്ത്രിയുമായുള്ള സംവാദം ദൂരദര്‍ശന്‍ ന്യൂസ് തല്‍സമയം  സംപ്രേഷണം  ചെയ്യും


***
 

 


(Release ID: 1667448) Visitor Counter : 213