ഭൗമശാസ്ത്ര മന്ത്രാലയം

ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായുള്ള മിന്നൽ പ്രളയ മാർഗ്ഗനിർദ്ദേശ സേവനങ്ങൾ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് കമ്മീഷൻ ചെയ്തു

Posted On: 23 OCT 2020 4:28PM by PIB Thiruvananthpuram

 

ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി ശ്രീ എം രാജീവൻ, ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള ആദ്യ മിന്നൽ പ്രളയ (flash flood) മാർഗ്ഗനിർദ്ദേശ സേവനങ്ങൾ കമ്മീഷൻ ചെയ്തു. 2020 ഒക്ടോബർ 22 ന് വെർച്ച്വൽ ആയി ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയുടെ സേവനം ഇന്ത്യയ്ക്ക് പുറമെ നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് ലഭിക്കും.

അപായമുന്നറിപ്പ്‌ (ആറു മണിക്കൂർ മുമ്പ്), അപകടസാധ്യത (24 മണിക്കൂർ മുമ്പ്) എന്നിങ്ങനെയാണ് പ്രാദേശിക കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. നാഷണൽ മെറ്റീരിയോളജിക്കൽ, ഹൈഡ്രോളജിക്കൽ സർവീസുകൾ, ദേശീയ/സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികൾ, മറ്റ് തൽപരകക്ഷികൾ എന്നിവയ്ക്ക് ഈ മുന്നറിയിപ്പ് കൈമാറും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വേണ്ടിയുള്ള പ്രതിരോധപ്രവർത്തനങ്ങൾ സ്വീകരിക്കാൻ ഈ മുന്നറിയിപ്പ് സംവിധാനത്തിലൂടെ ഭരണകൂടങ്ങൾക്ക് കഴിയും.

 


(Release ID: 1667081) Visitor Counter : 213