ഉരുക്ക് മന്ത്രാലയം

രാജ്യത്ത് പ്രതിശീർഷ ഉരുക്ക്‌ ഉപയോഗം വർദ്ധിപ്പിക്കുന്നതിന് ഗ്രാമീണ മേഖല വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ശ്രീ ധർമേന്ദ്ര പ്രധാൻ

Posted On: 20 OCT 2020 2:45PM by PIB Thiruvananthpuram



കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) യുമായി സഹകരിച്ച് ആത് നിർഭർ ഭാരത്വിഷയത്തിൽ കേന്ദ്ര ഉരുക്ക് മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിൽ കേന്ദ്ര ഉരുക്ക്–-പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ധർമേന്ദ്രപ്രധാൻ സംസാരിച്ചു. ഗ്രാമീണ ജനതയുടെ വളർച്ചയിലും അഭിവൃദ്ധിയിലും ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തവും സ്വാശ്രയവുമാക്കുന്നതിലും ഇന്ത്യൻ ഉരുക്ക് മേഖലയുടെ പങ്കു സംബന്ധിച്ച ആശയങ്ങൾ അദ്ദേഹം പങ്കുവച്ചു.

ചടങ്ങിൽ വിശിഷ്ടാതിഥിയായി ഗ്രാമവികസന, കൃഷി, കർഷകക്ഷേമ, പഞ്ചായത്തിരാജ്, ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ പങ്കെടുത്തു. ഉരുക്കു സഹമന്ത്രി ശ്രീ ഫഗ്ഗൻ സിംഗ് കുലസ്തെ പ്രത്യേക അഭിസംബോധന നടത്തി.

കാര്ഷിക അടിസ്ഥാനസൗകര്യ നിധിയായി 1,00,000 കോടി രൂപ സർക്കാർ വിതരണം ചെയ്തുതുടങ്ങിയതായി മുഖ്യപ്രഭാഷണത്തിനിടെ ശ്രീ പ്രധാൻ അറിയിച്ചു.

നമ്മുടെ ഗ്രാമങ്ങളെ ശക്തവും സ്വാശ്രയവുമാക്കുന്നതിൽ ഉരുക്ക്പ്രധാന പങ്ക് വഹിക്കേണ്ടതുണ്ടെന്ന് ശ്രീ നരേന്ദ്ര സിംഗ് തോമർ പ്രസംഗമധ്യേ പറഞ്ഞു.

ഗ്രാമീണ സമ്പദ്വ്യവസ്ഥയിൽ ഇരുമ്പ്, ഉരുക്ക് മേഖലയുടെ വിശാല സാധ്യതകൾ മനസ്സിലാക്കാൻ വെബിനാർ സഹായിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ഫഗ്ഗൻ സിംഗ് കുലസ്തെ പറഞ്ഞു.



(Release ID: 1666167) Visitor Counter : 175