പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗ്രാൻഡ് ചലഞ്ചസ് വാർഷിക യോഗം 2020 ന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും

Posted On: 17 OCT 2020 11:09AM by PIB Thiruvananthpuram

ഗ്രാൻഡ് ചലഞ്ചസ് വാർഷിക യോഗം 2020 ന്റെ ഉദ്ഘാടന ചടങ്ങിൽ ഒക്ടോബർ 19 ന് വൈകുന്നേരം 7: 30 ന് വീഡിയോ കോൺഫറൻസിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും.
 

ആരോഗ്യത്തിലും വികസനത്തിലുമുള്ള ഏറ്റവും വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി കഴിഞ്ഞ 15 വർഷമായി ഗ്രാൻഡ് ചലഞ്ചസ് വാർഷിക യോഗം അന്താരാഷ്ട്ര നവീകരണ സഹകരണത്തെ വളർത്തിയെടുത്തിട്ടുണ്ട്.  ഗ്രാൻഡ് ചലഞ്ചസ് വാർഷിക യോഗം 2020 ഒക്ടോബർ 19 മുതൽ 21 വരെ യോഗം ചേരും. ഈ പരിപാടിയിൽ നയരൂപീകരണ വിദഗ്ധരും ശാസ്ത്ര നേതാക്കളും ഒത്തുചേരുകയും ആഗോള ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആഴത്തിലുള്ള ശാസ്ത്രീയ സഹകരണത്തിന് ആഹ്വാനം ചെയ്യുകയുമാണ്.  മഹാമാരി മുതൽ ലോകത്തിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള പ്രധാന മുൻഗണ'നകൾ ചർച്ച ചെയ്യുന്നതിനും കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനുള്ള വെല്ലുവിളികളെക്കുറിച്ച് വിശദീകരിക്കുന്നതിനുമായി ലോക നേതാക്കളും പ്രശസ്ത ശാസ്ത്രജ്ഞരും ലോകമെമ്പാടുമുള്ള 'ഗവേഷകരും ഈ വാർഷിക യോഗത്തിൽ ചേരും.  മൂന്ന് ദിവസത്തെ പരിപാടിയിൽ നേതാക്കളുടെ ചർച്ചകൾ, പാനൽ ചർച്ചകൾ, പാൻഡെമിക്കിനെതിരെ പോരാടുന്നതിനുള്ള ശാസ്ത്രീയ ഇടപെടലുകൾ, പാൻഡെമിക് കൈകാര്യം ചെയ്യൽ, ഈ മഹാമാരിയെ ചെറുക്കുന്നതിനും അടുത്തത് തടയുന്നതിനുമായി ആഗോള പരിഹാരങ്ങളുടെ വികസനവും നടപ്പാക്കലും എന്നിവ വരെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള വെർച്വൽ അനൗപചാരിക സംഭാഷണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.  40 രാജ്യങ്ങളിൽ നിന്നായി ഏകദേശം 1600 പേർ ഈ വാർഷിക യോഗത്തിൽ പങ്കെടുക്കും.

 

ഗ്രാൻഡ് ചലഞ്ചസ് വാർഷിക മീറ്റിംഗ് 2020 ന് ആതിഥേയത്വം വഹിക്കുന്നത് ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ബയോടെക്നോളജി വകുപ്പ്, ശാസ്ത്ര-സാങ്കേതിക മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നിതി ആയോഗ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്മെൻറ് ആൻഡ് വെൽകം, ഗ്രാൻഡ് ചലഞ്ചസ് കാനഡ എന്നിവർ ചേർന്നാണ്.

 

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ, ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര മന്ത്രി ഡോ. ഹർഷ് വർധൻ പ്രാരംഭ പ്രഭാഷണം നടത്തും.  ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോ-ചെയർ ശ്രീ ബിൽ ഗേറ്റ്സ് പ്ലീനറി ഫ്രെയിമിംഗ് സംഭാഷണം അവതരിപ്പിക്കും.

2012 ൽ ഇന്ത്യാ ഗവൺമെന്റിന്റെ ബയോടെക്നോളജി വകുപ്പിന്റെയും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ്  ഫൗണ്ടേഷന്റെയും പങ്കാളിത്തമായാണ് ഗ്രാൻഡ് ചലഞ്ചസ് ഇന്ത്യ സ്ഥാപിതമായത്.  ഗ്രാൻഡ് ചലഞ്ചസ് ഇന്ത്യ ഇന്ന് കാർഷികം, പോഷകാഹാരം, ശുചിത്വം, മാതൃ, ശിശു ആരോഗ്യം തുടങ്ങി പകർച്ചവ്യാധികൾ വരെയുള്ള ആരോഗ്യ-വികസന വിഷയങ്ങളിൽ ഇടപെട്ട്

   പ്രവർത്തിക്കുന്നു.
 

 

***



(Release ID: 1665485) Visitor Counter : 126