റെയില്‍വേ മന്ത്രാലയം

വിജ്ഞാപനത്തിൽ ഉൾപ്പെട്ട പഴങ്ങളുടെയും  ,പച്ചക്കറികളുടെയും ചരക്ക് നീക്കത്തിന്, കിസാൻ റെയിൽ 50 ശതമാനം സബ്‌സിഡി നൽകും

Posted On: 15 OCT 2020 2:14PM by PIB Thiruvananthpuram



കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ  'ഓപ്പറേഷൻ ഗ്രീൻസ് - ടോപ് റ്റു ടോട്ടൽ' പദ്ധതി പ്രകാരം വിജ്ഞാപചെയ്തിട്ടുള്ള  പഴങ്ങളുടെയും  പച്ചക്കറികളുടെയും ചരക്ക് നീക്കത്തിനുള്ള  50% സബ്സിഡി കിസാൻ റെയിലിന് നേരിട്ട് അനുവദിക്കാൻ  റെയിൽവേ മന്ത്രാലയവും ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയവും ചേർന്ന് തീരുമാനിച്ചു. ഇതിനാവശ്യമായ ഫണ്ട്  ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം, റെയിൽ‌വേ മന്ത്രാലയത്തിന്  നേരിട്ട് കൈമാറും.

14.10.2020 മുതലുള്ള കിസാൻ റെയിൽ ട്രെയിനുകൾക്ക് ഈ സബ്‌സിഡി ബാധകമാണ്.

കർഷകർക്കും ഉപഭോക്താക്കൾക്കും കൂടുതൽ പ്രയോജനപ്രദവും വേഗത്തിലുള്ളതുമായ  ചരക്ക് നീക്കത്തിലൂടെ കാർഷികോത്പപന്നങ്ങൾ രാജ്യത്തിന്റെ ഒരു കോണിൽ നിന്ന് മറ്റൊരു കോണിലേക്ക് എത്തുമെന്ന് കിസാൻ റെയിൽ ഉറപ്പാക്കുന്നു. ചെറുകിട കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന കിസാൻ റെയിൽ, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക്  ഊർജ്ജം പകരും.

***



(Release ID: 1664790) Visitor Counter : 160