ഷിപ്പിങ് മന്ത്രാലയം

കപ്പലുകളുടെ പുനചംക്രമണത്തിനുള്ള ദേശീയ അതോറിറ്റിയായി ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിനെ വിജ്ഞാപനം ചെയ്തു

Posted On: 15 OCT 2020 1:46PM by PIB Thiruvananthpuram

കപ്പലുകളുടെ പുനചംക്രമണത്തിനുള്ള ദേശീയ അതോറിറ്റി ആയി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിനെ കേന്ദ്ര ഗവണ്‍മെന്റ് വിജ്ഞാപനം ചെയ്തു. റീസൈക്ലിങ് ഓഫ് ഷിപ്‌സ് ആക്ട് 2019, സെക്ഷന്‍ 3 പ്രകാരമാണ് വിജ്ഞാപനം. ഉന്നതാധികാര സ്ഥാപനമെന്ന നിലയില്‍ കപ്പലുകളുടെ പുനചംക്രമണവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഭരണപരമായ മേല്‍നോട്ടവും നിരീക്ഷണവും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് നിര്‍വഹിക്കും. പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ നടപടികളിലൂടെ കപ്പല്‍ പുനചംക്രമണവ്യവസായത്തിന്റെ  സുസ്ഥിര വികസനത്തിന് ആവശ്യമായ മേല്‍നോട്ടവും  ഡയറക്ടര്‍ ജനറല്‍ ഓഫീസിന് ആയിരിക്കും. പുനചംക്രമണം നടത്തുന്ന യാര്‍ഡ് ഉടമസ്ഥര്‍ക്കും  സംസ്ഥാന ഗവണ്‍മെന്റ്കള്‍ക്കും ആവശ്യമായ അംഗീകാരങ്ങള്‍ നല്‍കുന്ന അന്തിമ അധികാരകേന്ദ്രം ഇനിമുതല്‍ ഡി.ജി ഷിപ്പിംഗ് ആയിരിക്കും.

 2019 ലെ ഷിപ്പ് റീസൈക്ലിങ് ആക്ട് പ്രകാരം അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്റെ കപ്പല്‍ പുനചംക്രമണതിനുള്ള ഹോങ്കോങ് കണ്‍വെന്‍ഷന്‍ ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷനില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് ഡി.ജി ഷിപ്പിംഗ് ആണ്.

 ഗുജറാത്തിലെ ഗാന്ധിനഗറിലാണ് നാഷണല്‍ അതോറിറ്റി ഓഫ് ഷിപ്പ് റിസൈക്ലിങ്ങിന്റെ ഓഫീസ് ആരംഭിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കലും , പുനചംക്രമണ വ്യവസായവും കേന്ദ്രീകരിച്ചിരിക്കുന്ന ഗുജറാത്തിലെ അലാങ്ങിന്  സമീപമുള്ള ഈ ഓഫീസ്,  ഷിപ് യാര്‍ഡ്  ഉടമസ്ഥര്‍ക്ക് ഏറെ പ്രയോജനപ്രദമാകും.

***



(Release ID: 1664760) Visitor Counter : 193