ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം
ഗ്രീൻസ് ഉദ്യമത്തിന് (ഓപ്പറേഷൻ ഗ്രീൻസ്) കീഴിൽ ലഭ്യമാക്കുന്ന സബ്സിഡി ആത്മ നിർഭർ ഭാരതത്തിലേക്കുള്ള ചുവടുവയ്‌പ്പ് : നരേന്ദ്ര സിംഗ് തോമർ
Posted On:
14 OCT 2020 2:52PM by PIB Thiruvananthpuram
'ഓപ്പറേഷൻ ഗ്രീൻസ് ടോപ്പ് ടു ടോട്ടലിനു' കീഴിൽ അനുവദിക്കുന്ന സബ്സിഡി ആത്മ നിർഭർ ഭാരതത്തിലേക്കുള്ള വലിയ ചുവടുവയ്പ്പാണെന്ന് കേന്ദ്ര കൃഷി മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ പ്രസ്താവിച്ചു. വിജ്ഞാപനത്തിലുൾപ്പെട്ട പഴങ്ങളുടെയും പച്ചക്കറികളുടെയും വില, പ്രേരക വിലയേക്കാൾ (ട്രിഗർ പ്രൈസ്- നഷ്ടം കൂടാതെ വിൽക്കാവുന്ന വില) കുറവാണെങ്കിൽ, ചരക്ക് നീക്കത്തിനും സംഭരണത്തിനും ഗ്രീൻസ് ഉദ്യമത്തിന് കീഴിൽ 50% സബ്സിഡി ലഭ്യമാക്കും.
ചരക്ക് ഗതാഗത സബ്‌സിഡിക്കുള്ള അപേക്ഷ ഓൺലൈൻ ക്ലെയിം മുഖേന കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലത്തിനു നേരിട്ട് സമർപ്പിക്കാവുന്നതാണ്.ഇതിന് പുറമേ, ഇപ്പോൾ വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ കിസാൻ റെയിൽ പദ്ധതി വഴിയും സബ്‌സിഡി ലഭ്യമാണ്.വിജ്ഞാപനത്തിലുൾപ്പെട്ട പഴങ്ങൾക്കും പച്ചക്കറികൾക്കും റെയിൽവേ 50% ചരക്ക് കൂലി ഈടാക്കും. ശേഷിക്കുന്ന 50% ചരക്ക് കൂലി ഗ്രീൻസ് ഉദ്യമത്തിന് കീഴിൽ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയം ഇന്ത്യൻ റെയിൽവേയ്ക്ക് സബ്‌സിഡിയായി നൽകും.പദ്ധതിയുടെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ 12.10.2020 മുതൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
**
(Release ID: 1664456)