ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, ഐ ഇ ഇ ഇ കമ്പ്യൂട്ടർ സൊസൈറ്റി, ഒറക്കിൾ എന്നിവ സംയുക്തമായി 2020 ഒക്ടോബർ 30 മുതൽ 2020 നവംബർ ഒന്ന് വരെ 'ഗവ. ടെക്കത്തൊൺ ' സംഘടിപ്പിക്കുന്നു.
Posted On:
14 OCT 2020 2:22PM by PIB Thiruvananthpuram
കാർഷിക അനുബന്ധ മേഖലകളിൽ സാങ്കേതിക വിദ്യയും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 'ഗവ. ടെക്കത്തൊൺ 'സംഘടിപ്പിക്കുന്നു. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, ഒറക്കിൾ, ഐ ഇ ഇ ഇ കമ്പ്യൂട്ടർ സൊസൈറ്റി, എന്നിവ സംയുക്തമായാണ് ടെക്കത്തോൺ സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ https://www.computer.org/education/oracle_hackathon_2020 ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സെക്രട്ടറി ശ്രീ അജയ് സാഹ്നി ഉദ്ഘാടനം ചെയ്തു. 36 മണിക്കൂർ ദൈർഘ്യമുള്ള വെർച്വൽ ഹാക്കത്തോൺ 2020 ഒക്ടോബർ 30 മുതൽ നവംബർ 1 വരെ നടക്കും. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, സ്റ്റാർട്ടപ്പുകള്‍ ഫ്രീലാൻസ് ടെക്നോളജിസ്റ്റുകൾ, അധ്യാപകർ, ഐടി സേവന സ്ഥാപനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, ഐ ഇ ഇ ഇ, ഒറക്കിൾ, വിവിധ മന്ത്രാലയങ്ങളിലെ മുതിർന്ന സാങ്കേതിക വിദഗ്ധർ എന്നിവരുടെ ഉപദേശങ്ങൾ ടെക്കത്തോണിലൂടെ ലഭിക്കും.
ലളിതമായി ഉപയോഗിക്കാവുന്ന ക്ലൗഡ് സെക്യൂരിറ്റി സംവിധാനം, ഓപ്പൺസോഴ്സ് ടെക്നോളജി തുടങ്ങി ഒറക്കിളിൽ നിന്നുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാനുള്ള അവസരം ഉണ്ടാകുo.
****
(Release ID: 1664440)
Visitor Counter : 208