ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് -19 പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള മന്ത്രിതല സമിതിയുടെ 21-ാമത് യോഗത്തിൽ ഡോ. ഹർഷ് വർധൻ അധ്യക്ഷത വഹിച്ചു
Posted On:
13 OCT 2020 2:33PM by PIB Thiruvananthpuram
കോവിഡ് -19 പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള 21-ാമത് മന്ത്രിതലയോഗത്തിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ.ഹർഷ് വർധൻ വീഡിയോ കോൺഫറൻസിങ്ങിലൂടെ പങ്കെടുത്തു. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ, വ്യോമയാന മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി, ഷിപ്പിംഗ് സഹമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ , ആരോഗ്യ, കുടുംബക്ഷേമ സഹ മന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെ, നീതി ആയോഗ് അംഗം (ആരോഗ്യം) വിനോദ് കെ. പോൾ തുടങ്ങിയവർ പങ്കെടുത്തു.
മാസങ്ങളായി മഹാമാരിക്കെതിരെ സ്ഥായിയായ പോരാട്ടം നടത്തുന്ന എല്ലാ കോവിഡ് യോദ്ധാക്കൾക്കും യോഗത്തിന്റെ തുടക്കത്തിൽ ഡോ. ഹർഷ് വർധൻ നന്ദിയർപ്പിക്കുകയും അവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഉയർത്തിയ ശക്തമായ പൊതുജനാരോഗ്യ പ്രതിരോധത്തെക്കുറിച്ചും ഇതുവരെയുണ്ടായ പ്രോത്സാഹജനകമായ ഫലങ്ങളെക്കുറിച്ചും അദ്ദേഹം സഹപ്രവർത്തകരെ അറിയിച്ചു.
വരാനിരിക്കുന്ന ഉത്സവ കാലത്തും ശൈത്യകാലത്തും കോവിഡ് പ്രതിരോധത്തിന് അനുയോജ്യമായ പെരുമാറ്റമെന്നനിലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി എല്ലാവരോടുമുള്ള തന്റെ അഭ്യർത്ഥന ആവർത്തിച്ചു.ഉത്സവ കാലത്തും ശൈത്യകാലത്തും രോഗം പടരാനുള്ള സാധ്യത കൂടുതലായിരിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.
വ്യോമയാന സെക്രട്ടറി ശ്രീ പ്രദീപ് സിംഗ് ഖരോള, ടെക്സ്റ്റൈൽസ് സെക്രട്ടറി ശ്രീ രവി കപൂർ, ഫാർമ സെക്രട്ടറി Ms. എസ്. അപർണ, ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ, സിവിൽ ഏവിയേഷൻ ഡി.ജി.സി.എ. എസ്. അരുൺ കുമാർ, ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.റ്റി. ) ഡയറക്ടർ ജനറൽ ശ്രീ അമിത് യാദവ്, മറ്റ് മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ വിർച്വൽ യോഗത്തിൽ പങ്കാളികളായി.
***
(Release ID: 1664051)
Visitor Counter : 189
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu