പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

കോവിഡ് -19 സാഹചര്യത്തിലും  ഗോതമ്പ് സംഭരണം  15 ശതമാനം വർധിച്ചു: കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

Posted On: 07 OCT 2020 4:02PM by PIB Thiruvananthpuram

 

കോവിഡ് -19 സാഹചര്യത്തിലും ഗോതമ്പ് സംഭരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധിച്ചുവെന്ന്‌ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. 

 ബസോഹ്‌ലി, റിയാസി എന്നിവിടങ്ങളിലെ കർഷകരും പഞ്ചായത്ത് പ്രതിനിധികളും സന്നദ്ധ പ്രവർത്തകരുമായും ഇന്ന്‌ ആശയവിനിമയം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്  കോവിഡ്‌ സാഹചര്യത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 15 ശതമാനം അധികം ഗോതമ്പ്‌ സംഭരിച്ചു. രാജ്യത്താകെ 390 ലക്ഷം ടൺ ഗോതമ്പ് സംഭരിച്ചു. 

മഹാമാരി  സമയത്ത്‌  കാർഷിക മേഖലയ്ക്കുവേണ്ടി സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് പരാമർശിച്ച മന്ത്രി 75,000 കോടി രൂപ സംഭരണത്തിനും മറ്റ് കർഷകക്ഷേമ നടപടികൾക്കുമായി കേന്ദ്രം വിതരണം ചെയ്തതായി അറിയിച്ചു.
കൊറോണ പ്രതിസന്ധി ഘട്ടത്തിൽ ഗോതമ്പ് സംഭരണ കേന്ദ്രങ്ങൾ മൂന്നിരട്ടിയായി വർദ്ധിച്ചു. പയർവർഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും സംഭരണ കേന്ദ്രങ്ങൾ പകർച്ചവ്യാധിസമയത്ത്‌  മൂന്നിരട്ടിയായി വർദ്ധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന കാർഷിക പരിഷ്കാരങ്ങൾ കർഷകർക്ക്‌ കൂടുതൽ വിൽപ്പനക്കാരെ കണ്ടെത്താനുള്ള സ്വാതന്ത്ര്യവും ഉൽ‌പ്പന്നങ്ങളുടെ വില നിശ്‌ചയിക്കുന്നതിനുള്ള സൗകര്യവും നൽകുമെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

***


(Release ID: 1662420) Visitor Counter : 225