മന്ത്രിസഭ

സ്റ്റോക്ക്ഹോം സമ്മേളനത്തിൽ 7 പ്രത്യേകതരം ജൈവമാലിന്യങ്ങളെ ഉൾപ്പെടുത്തിയ നടപടി കേന്ദ്രമന്ത്രിസഭ ശരിവെച്ചു

Posted On: 07 OCT 2020 4:33PM by PIB Thiruvananthpuram

 

സ്റ്റോക്ക്ഹോം സമ്മേളനത്തിൽപേർസിസ്റ്റന്റ് ഓർഗാനിക് പൊലുട്ടന്റ് (POP) പട്ടികയ്ക്ക് കീഴിൽ ഏഴ് രാസപദാര്‍ത്ഥങ്ങൾ ഉൾപ്പെടുത്തിയ നടപടി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭ ശരിവെച്ചു. ഭാവിയിൽആഭ്യന്തര നിയന്ത്രണമുള്ള പ്രത്യേകതരം ജൈവമാലിന്യങ്ങളെ (POP) സ്റ്റോക്ക്ഹോം സമ്മേളനത്തിന് കീഴിൽ കൊണ്ടുവരുന്ന നടപടികളെ അംഗീകരിക്കാനുള്ള അധികാരംവിദേശകാര്യംപരിസ്ഥിതി-വനം- കാലാവസ്ഥാവ്യതിയാന മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിമാർക്ക് കാബിനട്ട് നൽകിഇത് നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കും. 

 POP യ്ക്ക് കീഴിൽ 7 രാസവസ്തുക്കളെ ഉൾപ്പെടുത്തിയത് ശരിവച്ച ക്യാബിനെറ്റ് നടപടിപരിസ്ഥിതിമനുഷ്യ ആരോഗ്യ സംരക്ഷണ മേഖലകളിലെ അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങൾ പാലിക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണ്ബന്ധപ്പെട്ട അന്താരാഷ്ട്ര പാരിസ്ഥിതിക സൗകര്യത്തിന് (GEF) കീഴിലെ ധന വിഭവങ്ങളെ കൃത്യമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിനും ഇത് അവസരമൊരുക്കും.  

***



(Release ID: 1662392) Visitor Counter : 218