ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

താങ്ങുവില നല്കി നെല്ല് സംഭരിച്ച ഇനത്തിൽ 41,084 കർഷകർക്ക് 1,082 കോടി രൂപ കൈമാറി

Posted On: 04 OCT 2020 5:26PM by PIB Thiruvananthpuram

നെൽകൃഷിയുള്ള സംസ്ഥാനങ്ങളിൽ 2020-21 കാലയളവിലെ നെല്ല് സംഭരണം ആരംഭിച്ചു. 03.10.2020 ന് ലഭ്യമായ കണക്കനുസരിച്ച്, 2020-21 ലെ ഖാരിഫ് സീസണിൽ നെല്ലിന്റെ മൊത്ത സംഭരണം 5,73,339 MT ആണ്. ആകെ 41,084 കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഇതുവരെ താങ്ങുവില ഇനത്തിൽ ഏകദേശം 1,082.464 കോടി രൂപ കർഷകർക്ക് നല്കി.

2020-21, ഖാരിഫ് സീസൺകാലയളവിൽ വിത്ത് പരുത്തിയുടെ (പരുത്തി ചെടിയിൽ നിന്ന് ലഭിക്കുന്ന വിത്ത് മൂടുന്ന നാരുകൾ) സംഭരണം 2020 ഒക്ടോബർ 1 മുതൽ ആരംഭിച്ചു. 3-10-2020 വരെയുള്ള കണക്കനുസരിച്ച് കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ കുറഞ്ഞ താങ്ങുവില നല്കി 147 കെട്ടുകൾ സംഭരിച്ചു. 40.80 ലക്ഷം രൂപ കർഷകർക്ക് നല്കി. 29 കർഷകർക്ക് പ്രയോജനം ലഭിച്ചു.

 

****


(Release ID: 1661609) Visitor Counter : 132