യുവജനകാര്യ, കായിക മന്ത്രാലയം

സായ് കേന്ദ്രങ്ങളിൽ‌ പരിശീലനം നടത്തുമ്പോൾ കോവിഡ് 19 സ്ഥിരീകരിക്കുന്ന അത്‌ലറ്റുകൾക്കായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രത്യേക മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പുറത്തിറക്കി

Posted On: 03 OCT 2020 2:15PM by PIB Thiruvananthpuram

സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) കേന്ദ്രങ്ങളിൽ പരിശീലനം നടത്തി വരുമ്പോൾ കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കുന്ന ഉന്നത പ്രകടനമികവുള്ള അത്ലറ്റുകൾക്കായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മാർഗ്ഗനിർദ്ദേശങ്ങൾ (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ-SOP) പുറത്തിറക്കി.

ഗ്രാജുവേറ്റഡ് റിട്ടേൺ ടു പ്ലേ - ജി.ആർ.ടി.പി. എന്ന പേരിൽ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കോവിഡ് -19 രോഗബാധിതരായ അത്ലറ്റുകളെ മൂന്ന് വിഭാഗങ്ങൾ ആയി തിരിക്കും:

* വിഭാഗം ഒന്ന്: രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് -19 രോഗബാധതിർ

* വിഭാഗം രണ്ട്: ദീർഘകാലം നീണ്ടുനിൽക്കുന്ന കോവിഡ്-19 രോഗബാധതിർ

* വിഭാഗം മൂന്ന്:ഗ്രാജുവേറ്റഡ് റിട്ടേൺ ടു പ്ലേ ( ജി.ആർ.ടി.പി) പുരോഗമിക്കുമ്പോൾ കോവിഡ്-19 ലക്ഷണങ്ങൾ ഉണ്ടാവുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നവർ * (രോഗമുക്തി നേടിയ ശേഷമുള്ള സങ്കീർണതകൾ)

കായികതാരങ്ങളിൽ കോവിഡ്-19 രോഗബാധ സംബന്ധിച്ച വൈദ്യശാസ്ത്ര വിലയിരുത്തലും നിരീക്ഷണവും ഉറപ്പുവരുത്തുന്നതിനും നിർദ്ദേശിക്കപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും ഓരോ കേന്ദ്രത്തിലും മെഡിക്കൽ പരിശീലനം സിദ്ധിച്ച വിദഗ്ധരെ നിയോഗിക്കാനുള്ള നടപടികൾ സായ് സ്വീകരിച്ചു വരുന്നു.

കൂടാതെ, 7 ദിവസങ്ങളായി രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യവാനായ ഒരു അത്ലറ്റിന് സാധാരണ പരിശീലനത്തിന്റെ 50 ശതമാനം ശാരീരിക പ്രവർത്തനങ്ങൾ എന്ന രീതിയിൽ ആസൂത്രണം ചെയ്യാൻ പരിശീലകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അത്ലറ്റുകളുടെ പുരോഗതി പതിവായി നിരീക്ഷിക്കാനും പരിശീലനം ക്രമേണ പുനരാരംഭിക്കുന്നതിന് വേണ്ട ഉപദേശങ്ങൾ അത്ലറ്റുകൾക്കും പരിശീലകർക്കും നൽകാനും മെഡിക്കൽ പരിശീലനം സിദ്ധിച്ച വിദഗ്ധരോട് നിർദ്ദേശിച്ചിട്ടുണ്ട്.

 

****

 



(Release ID: 1661332) Visitor Counter : 193