ഘന വ്യവസായ മന്ത്രാലയം

കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളുടെ വിറ്റുവരവ്, കാര്യക്ഷമത, ലാഭം എന്നിവ വർദ്ധിപ്പിക്കുന്നതിന് സർക്കാർ ഊന്നൽ നൽകുന്നു: ശ്രീ പ്രകാശ് ജാവദേക്കർ

Posted On: 30 SEP 2020 2:47PM by PIB Thiruvananthpuram



പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തിന്റെ അഭിമാനമാണെന്ന് പകർച്ച വ്യാധി സമയത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ (സിപിഎസ്) വഹിച്ച നിർണായക പങ്കിനെ പ്രശംസിച്ചുകൊണ്ട് കേന്ദ്ര ഘന വ്യവസായ, പൊതു സംരംഭ വകുപ്പു മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ പറഞ്ഞു. യൂണിറ്റുകളുടെ കാര്യക്ഷമത, വിറ്റുവരവ്, ലാഭം എന്നിവ വർദ്ധിപ്പിക്കുന്നതിന് മോദി സർക്കാർ ഊന്നൽ നൽകുന്നുവെന്നും മന്ത്രി പറഞ്ഞു.

പകർച്ചവ്യാധി സമയത്ത് പൊതുമേഖലയുടെ സംഭാവനകളെക്കുറിച്ച് തയ്യാറാക്കിയ സംഗ്രഹം
ശ്രീ പ്രകാശ് ജാവദേക്കറും സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്വാളും പുറത്തിറക്കി.

കോവിഡ്‌ 19 പകർച്ച വ്യാധി സമയത്ത് പൊതുമേഖല സ്ഥാപനങ്ങൾ നടത്തിയ പ്രവർത്തനങ്ങളെ ശ്രീ ജാവദേക്കർ പ്രശംസിച്ചു. കോവിഡ് സമയത്ത് വൈദ്യുതി വിതരണം 99 ശതമാനമായിരുന്നു, 24,000 എൽപിജി വിതരണക്കാർ, 71,000 റീട്ടെയിൽ ഔട്ട്ലെറ്റുകൾ, 6,500 എസ്കെ ഡീലർമാർ എന്നിവർ പൂർണ സമയം ജനങ്ങളെ സേവിക്കാനായി പ്രവർത്തിച്ചു.

71
കോടി എൽപിജി സിലിണ്ടറുകൾ ജനങ്ങൾക്ക് വിതരണം ചെയ്തതായും ഏപ്രിൽ മുതൽ ജൂൺ വരെ 3 മാസത്തേക്ക് എണ്ണ വിപണന കമ്പനികള്‍ 21 കോടി സൗജന്യ റീഫില്ലുകള്ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

രാജ്യത്തൊട്ടാകെയുള്ള 201 ആശുപത്രികളിലായി 11,000 കിടക്കകൾ നൽകിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ (സിപിഎസ്) സഹായം നൽകി. ആകെ 25 ലക്ഷം കോടി രൂപയിലധികം വിറ്റുവരവുള്ള 249 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌. ഇവയുടെ വാർഷിക മൊത്ത ലാഭം ഏകദേശം 1.75 ലക്ഷം കോടി രൂപയാണ്‌.


****


(Release ID: 1660350) Visitor Counter : 165