കല്‍ക്കരി മന്ത്രാലയം

കൽക്കരി ഖനി ലേലം

Posted On: 29 SEP 2020 5:10PM by PIB Thiruvananthpuram



രാജ്യത്തെ 38 കൽക്കരി ഖനികളിലേക്കുള്ള വാണിജ്യ ഖനനത്തിനുള്ള ലേല നടപടികൾക്ക് കൽക്കരി മന്ത്രാലയം 2020 ജൂൺ 18ന് തുടക്കമിട്ടിരുന്നു. ലേലത്തിലെ പതിനൊന്നാം ഘട്ടം, CM (SP) ആക്ട് 2015 പ്രകാരവും; ഒന്നാം ഘട്ടം, 1957 ലെ എം എം ഡി ആർ നിയമപ്രകാരവും ആണ് നടത്തിയത്.

ലേലത്തിൽ പങ്കെടുക്കാനുള്ള അവസാന സമയം 2020 സെപ്റ്റംബർ 29 ഉച്ചയ്ക്ക് 2 മണി വരെ ആയിരുന്നു.

23 കല്ക്കരി ഖനികളുടെ ചുമതലയുള്ള പ്രത്യേക അതോറിറ്റിക്ക്, 46 കമ്പനികളിൽ നിന്നായി 82 ഓഫ്ലൈന്അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. 20 കൽക്കരി ഖനികളിലേക്ക് ആയി രണ്ടോ അതിൽ കൂടുതലോ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.



(Release ID: 1660088) Visitor Counter : 89