ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

അവശേഷിക്കുന്ന സംസ്ഥാനങ്ങളിൽനിന്നുള്ള നെല്ല്/ അരി സംഭരണം ഇന്ന് മുതൽ ആരംഭിക്കും

Posted On: 28 SEP 2020 4:00PM by PIB Thiruvananthpuram

ഖാരിഫ് വിപണന കാലയളവിലേക്ക് അവശേഷിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള നെല്ല്/ അരി സംഭരണ നടപടികൾ ഇന്നുമുതൽ ആരംഭിക്കാനും/ തുടരാനും കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പ് അനുമതി നൽകി. അതേസമയം കേരളത്തിൽ 21.9.2020 മുതലും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ 26.9. 2020 മുതലും നെല്ല് സംഭരണത്തിന്  നൽകിയ അനുമതി മാറ്റമില്ലാതെ തുടരും. മിനിമം താങ്ങുവിലയ്ക്ക്  കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് ഇത് വഴിയൊരുക്കും.

 വരാനിരിക്കുന്ന ഖാരിഫ് വിപണന കാലയളവിലേക്കായി  കേന്ദ്ര പൂളിലേക്ക് ഭക്ഷ്യധാന്യങ്ങൾ  സംഭരിക്കുന്നതിന് ആവശ്യമായ ഏകീകൃത മാനദണ്ഡങ്ങൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും  പൊതുവിതരണo,  മറ്റ് ക്ഷേമപദ്ധതികൾ എന്നിവ വഴി വിതരണം ചെയ്യുന്ന അരിയുടെ നിലവാരവും ഈ മാനദണ്ഡത്തിൽ ഉൾപ്പെടുന്നു.

 ഖാരിഫ് വിപണന കാലയളവിലേക്കുള്ള നെല്ല് /അരി സംഭരണം കർശനമായും ഈ മാനദണ്ഡങ്ങൾ അനുസരിച്ച് ആയിരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യധാന്യം തടസ്സമില്ലാതെ സംഭരിക്കുന്നതിനും കർഷകർക്ക് താങ്ങുവില നൽകുന്നത് ഉറപ്പാക്കാനും സംസ്ഥാനങ്ങളിലെ സംഭരണ ഏജൻസികളോടും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
 

***



(Release ID: 1659793) Visitor Counter : 180