ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധന
Posted On:
27 SEP 2020 1:05PM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിൽ 92,043 പേർക്കാണ് രോഗം ഭേദമായത്. ഇതിൽ 76 ശതമാനവും 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. ഇന്നലെ മാത്രം മഹാരാഷ്ട്രയിലെ 23,000 പേർ രോഗ മുക്തരായി. ആന്ധ്രപ്രദേശിൽ 9,000-ത്തോളം പേർക്കും രോഗമുക്തി ഉണ്ടായി.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 88,600 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 77 ശതമാനവും 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്. പുതുതായി രോഗം സ്ഥിതീകരിക്കുന്നവരുടെ എണ്ണത്തിലും മഹാരാഷ്ട്രയാണ് ഒന്നാമത്. ഇന്നലെ ഇരുപതിനായിരത്തോളം പേർക്ക് ഇവിടെ രോഗം സ്ഥിതീകരിച്ചു. കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ യഥാക്രമം 8000, 7000 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ 1,124 കോവിഡ് മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതിൽ 84 ശതമാനവും 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ ഇന്നലെ 430 (38%) പേരും, കർണാടകയിൽ 86ഉം, തമിഴ്നാട്ടിൽ 85ഉം പേർ മരിച്ചു.
*****
(Release ID: 1659552)
Visitor Counter : 261