പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ്ങിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 27 SEP 2020 12:39PM by PIB Thiruvananthpuram

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. 

'ആദ്യം ഒരു പട്ടാളക്കാരൻ എന്ന നിലയിലും പിന്നീട് തൻറെ ദീർഘമായ രാഷ്ട്രീയ ജീവിതത്തിലും  ജസ്വന്ത് സിംഗ് ജി ശുഷ്കാന്തിയോടെ നമ്മുടെ രാജ്യത്തെ രാജ്യത്തെ സേവിച്ചു. അടൽ ജിയുടെ ഗവൺമെൻറിൽ അദ്ദേഹം സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുകയും ധനകാര്യം, പ്രതിരോധം, വിദേശകാര്യം എന്നിവയിൽ  തനതായ മുദ്ര പതിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ വിയോഗം വേദനിപ്പിക്കുന്നു' - പ്രധാനമന്ത്രി പറഞ്ഞു.


രാഷ്ട്രീയത്തെയും സമൂഹത്തെയും കുറിച്ചുള്ള തൻറെ സവിശേഷമായ കാഴ്ചപ്പാടിന്റെ പേരിൽ ജസ്വന്ത് സിംഗ് ജി ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഞങ്ങളുടെ കൂടിക്കാഴ്ചകൾ ഞാൻ എപ്പോഴും ഓർമ്മിക്കും. അദ്ദേഹത്തിൻറെ കുടുംബത്തിനും അനുയായികൾക്കും അനുശോചനങ്ങൾ'


ശ്രീ മാനവേന്ദ്ര സിംഗുമായി പ്രധാനമന്ത്രി സംസാരിക്കുകയും ജസ്വന്ത് സിംഗിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുകയും ചെയ്തു

****


(रिलीज़ आईडी: 1659520) आगंतुक पटल : 157
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada