ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തു വളരെ ഉയർന്ന രോഗമുക്തി നിരക്ക് തുടരുന്നു

Posted On: 26 SEP 2020 11:06AM by PIB Thiruvananthpuram

ഓരോ ദിവസവും വളരെയധികം കൊവിഡ് രോഗികൾ സുഖം പ്രാപിക്കുന്നതിനാൽ, രാജ്യത്ത് ഉയർന്ന തോതിലുള്ള രോഗമുക്തി നിരക്ക് സ്ഥിരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 93,420 പേർക്ക് രോഗമുക്തി രേഖപ്പെടുത്തി.  ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 48,49,584 ആണ്.
 

ദൈനംദിന രോഗമുക്തിയുടെ വർദ്ധനവോടെ, ആകെ രോഗമുക്തി നിരക്കും അതിന്റെ ഉയർന്ന്  നിൽക്കുന്നു.  നിലവിൽ ഇത് 82.14% ആണ്.
 

 

പുതിയ കേസുകളേക്കാൾ കൂടുതൽ രോഗമുക്തി ഇന്ത്യ രേഖപ്പെടുത്തുന്നതിനാൽ, രോഗം ഭേദമായ കേസുകളും സജീവ കേസുകളും തമ്മിലുള്ള അന്തരം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
 

 

സജീവ കേസുകളേക്കാൾ അഞ്ചു മടങ്ങാണ് രോഗമുക്തി. ഭേദമായ കേസുകൾ 48,49,584, സജീവമായ കേസുകൾ 9,60,969, വ്യത്യാസം 38,88,615.

മൊത്തം പോസിറ്റീവ് കേസുകളിൽ 16.28% മാത്രമാണ് സജീവ കേസുകൾ.


 

സുദൃഢമായ പരിശോധനാ നിരക്കു സംബന്ധിച്ച കേന്ദ്രീകൃത രീതിയാണ് തുടർച്ചയായി പ്രോത്സാഹജനകമായ ഫലങ്ങൾ സാധ്യമാക്കിയത്.  രാജ്യവ്യാപകമായി ഉയർന്നതും വിട്ടുവീഴ്ചയില്ലാത്തതുമായ പരിശോധനയിലൂടെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും

 

ആദ്യഘട്ടത്തിൽ തന്നെ പോസിറ്റീവ് കേസുകൾ ഫലപ്രദമായി തിരിച്ചറിഞ്ഞു.  അണുബാധയുടെ വ്യാപനം തടയുന്നതിനായി സമ്പർക്കത്തിലായവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഇതുമൂലം വേഗത്തിലാക്കാനും അവരെ നിരീക്ഷണത്തിൽ വയ്ക്കാനും കഴിഞ്ഞു.

 

*********


(Release ID: 1659318) Visitor Counter : 181