ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ആരോഗ്യമന്ത്രാലയം ഇ-സഞ്ജീവനി ഒപിഡി ആരംഭിച്ച് ആറുമാസത്തിനുള്ളിൽ 3 ലക്ഷം ടെലി കൺസൾട്ടേഷനുകൾ പൂർത്തിയാക്കി

Posted On: 24 SEP 2020 4:09PM by PIB Thiruvananthpuram



കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം തുടക്കം കുറിച്ച സഞ്ജീവനി ഒപിഡി പ്ലാറ്റ്ഫോം 3 ലക്ഷം ടെലി കൺസൾട്ടേഷനുകൾ പൂർത്തിയാക്കി. തുടക്കമിട്ട്ആറുമാസത്തിനുള്ളിൽ നാഴികക്കല്ല് പിന്നിടാൻ കഴിഞ്ഞു.


കോവിഡ് -19 പകർച്ചവ്യാധിക്കിടെ രോഗിക്ക്ഡോക്ടറുമായി ബന്ധപ്പെടാനായി ടെലിമെഡിസിൻ സേവനം ലഭ്യമാക്കാൻ -സഞ്ജീവനി ഒപിഡിക്ക്സാധിച്ചു.

1,29,801
ഡിജിറ്റൽ ഇടപാടുകളിലൂടെ തമിഴ്നാടാണ്ഇതുവരെ ഏറ്റവും കൂടുതൽ ടെലികൺസൾട്ടേഷനുകൾ നടത്തിയത്‌. തമിഴ്നാടിനു പിന്നാലെ ഉത്തർപ്രദേശ് (96,151 കൺസൾട്ടേഷനുകൾ), കേരളം (32,921 കൺസൾട്ടേഷനുകൾ), ഉത്തരാഖണ്ഡ് (10,391 കൺസൾട്ടേഷനുകൾ) എന്നീ സംസ്ഥാനങ്ങൾ ആണ്. ആകെ കൺസൾട്ടേഷനുകളിൽ 89.75 ശതമാനവും നടത്തിയത് നാലു സംസ്ഥാനങ്ങളാണ്.

സഞ്ജീവനി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും എണ്ണം 26 ആയി ഉയർന്നു. -സഞ്ജീവനി പിഡിയിൽ ഏകദേശം 4,600 ഡോക്ടർമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. പ്രതിദിനം ശരാശരി 6000 കൺസൾട്ടേഷനുകൾ സഞ്ജീവനിയുടെ ദേശീയ ശൃംഖലയിൽ നടത്തിയിട്ടുണ്ട്.

രണ്ട് തരത്തിലുള്ള ടെലി മെഡിസിൻ സേവനങ്ങളാണ്സഞ്ജീവനി പ്ലാറ്റ്ഫോം ലഭ്യമാക്കിയിരിക്കുന്നത് ‌. ഡോക്ടർ- ടു- ഡോക്ടർ (-സഞ്ജീവനി), പേഷ്യന്റ്- ടു-ഡോക്ടർ (സഞ്ജീവനി ഒപിഡി) ടെലി- കൺസൾട്ടേഷൻ എന്നിവയാണത്‌.

****



(Release ID: 1658743) Visitor Counter : 216