ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരിസഭയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥൻ: രാജ്യസഭാ ചെയർമാൻ
Posted On:
23 SEP 2020 4:27PM by PIB Thiruvananthpuram
ഉപരിസഭയുടെ നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും മൂല്യങ്ങളുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് രാജ്യസഭാ ചെയർമാൻ ശ്രീ എം വെങ്കയ്യ നായിഡു പറഞ്ഞു. അംഗങ്ങളെ സസ്‌പെൻഡ് ചെയ്യുന്നത് സന്തോഷകരമായ കാര്യമല്ലെങ്കിലും അനിവാര്യമാകുമ്പോൾ അത്തരം സസ്പെൻഷൻ സഭയുടെ നിയമങ്ങൾ അനുശാസിക്കുന്നുണ്ട്–-അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷെഡ്യൂൾ ചെയ്‌തതിന് എട്ട് ദിവസം മുമ്പായി സഭ പിരിയുന്നതിന് മുന്നോടിയായി തന്റെ ഉപസംഹാരത്തിൽ ഈ സഭയുടെ ചരിത്രത്തിൽ ആദ്യമായി ഡെപ്യൂട്ടി ചെയർമാനെ നീക്കാൻ പ്രമേയ നോട്ടീസ് നൽകിയതെന്നും ശ്രീ നായിഡു പറഞ്ഞു. അത് നിരസിച്ചു. അതിനായി നിർബന്ധിതമായി നൽകേണ്ട 14 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊറോണ വൈറസ് വ്യാപകമായതിനെത്തുടർന്ന് രാജ്യസഭയുടെ 252-ാമത് സെഷനിൽ നിരവധി പുതിയ സവിശേഷതകൾ വന്നിട്ടുണ്ടെന്ന് നിരീക്ഷിച്ച അദ്ദേഹം നാല് ഗാലറികളുമടക്കം ആറ് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് പാർലമെന്റിന്റെ ഇരുസഭകളും പ്രവർത്തിച്ചതെന്നും പറഞ്ഞു.
പത്ത് സിറ്റിങ്ങുകളിൽ 25 ബില്ലുകൾ പാസായതായും ആറ് ബില്ലുകൾ അവതരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഈ സെഷനിൽ സഭയുടെ ഉത്പാദനക്ഷമത 100.47% ആണ്. നക്ഷത്രചിഹ്‌നമിടാത്ത 1,567 ചോദ്യങ്ങൾക്ക് രേഖാമൂലമുള്ള മറുപടിനൽകി. 92 സീറോഅവർ, 66 പ്രത്യേക പരാമർശങ്ങൾ എന്നിവയിലൂടെ അംഗങ്ങൾ അടിയന്തിര പൊതു പ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിച്ചു.
****
(Release ID: 1658472)
Visitor Counter : 195