ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

അവശ്യസാധന( ഭേദഗതി) ബിൽ 2020 പാർലമെന്റ് പാസാക്കി 

Posted On: 22 SEP 2020 1:22PM by PIB Thiruvananthpuram

 

ധാന്യങ്ങൾ,  പയറുവർഗങ്ങൾ,  എണ്ണക്കുരുക്കൾ,  ഭക്ഷ്യഎണ്ണ,  ഉള്ളി,  ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യസാധനങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കികൊണ്ടുള്ള അവശ്യസാധന( ഭേദഗതി) ബിൽ 2020  രാജ്യസഭ ഇന്ന് പാസാക്കി. നേരത്തെ 2020 സെപ്റ്റംബർ 14-ന് കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി ശ്രീ ദാൻവേ റാവു  സാഹബ്  ദാദറോ  ലോക്സഭയിൽ ബിൽ അവതരിപ്പിച്ചിരുന്നു. 2020 ജൂൺ 5 ന് പുറപ്പെടുവിച്ച ഓർഡിനൻസിനു പകരമായി അവതരിപ്പിച്ച ബിൽ സെപ്റ്റംബർ 15-ന് ലോക്സഭയിൽ പാസായി.

 സ്വകാര്യ നിക്ഷേപകർക്ക് അവരുടെ വ്യാപാര പ്രവർത്തനങ്ങളിൽ അമിതമായ നിയന്ത്രണ ഇടപെടൽ ഉണ്ടാകുമെന്ന ഭീതി ഇല്ലാതാക്കാനാണ് അവശ്യസാധന( ഭേദഗതി) ബിൽ ലക്ഷ്യമിടുന്നത്. ഉൽപ്പാദനം,  സംഭരണം,  കൈമാറ്റം, വിതരണം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം കാർഷിക മേഖലയിലേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപകരെയും  നേരിട്ടുള്ള വിദേശ നിക്ഷേപവും ആകർഷിക്കും.

 ഉപഭോക്താക്കളുടെ താല്പര്യവും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന്  ഗവൺമെന്റ് ഉറപ്പാക്കിയിട്ടുണ്ട്. യുദ്ധം,  ക്ഷാമം, അസാധാരണ വിലക്കയറ്റം,  പ്രകൃതിദുരന്തം തുടങ്ങിയ അവസരങ്ങളിൽ ഈ കാർഷിക ഭക്ഷ്യ ഉത്പന്നങ്ങളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താവുന്നതാണെന്നും ഭേദഗതി വ്യവസ്ഥ ചെയ്യുന്നുണ്ട്. ആവശ്യത്തിന് സംഭരണ സംവിധാനം ഇല്ലാത്തതിനാൽ കാർഷികോല്പന്നങ്ങൾ പാഴായിപ്പോകുന്നത് തടയാനും കാർഷിക മേഖലയിലെ  വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഈ ബിൽ സഹായിക്കും.

***


(Release ID: 1657785) Visitor Counter : 434