റെയില്‍വേ മന്ത്രാലയം

ഇന്ത്യൻ റെയിൽവേയിൽ ഉടനീളം സ്വച്ഛതാ പക്വാടാ ആചരിക്കും

Posted On: 20 SEP 2020 9:30AM by PIB Thiruvananthpuram

മാസം 16 മുതൽ 30 വരെ ഇന്ത്യൻ റെയിൽവേയിൽ ഉടനീളം

സ്വച്ഛതാ പക്വാടാ ആചരിക്കും. പക്വാടാ ആചരണത്തിന്റെ ഉദ്ഘാടന ദിവസം, ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിലുള്ള എല്ലാ മേഖലാതല ആസ്ഥാനങ്ങൾ, ഡിവിഷണൽ കാര്യാലയങ്ങൾ അടക്കമുള്ളവയിലെ റെയിൽവേ ജീവനക്കാർക്ക് സ്വച്ഛതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പക്വാടാ ആചരണ ത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകൾ, തീവണ്ടികൾ, പാളങ്ങൾ, കോളനികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വലിയ തോതിലുള്ള ശുചീകരണ-അണുനശീകരണ പ്രവർത്തനങ്ങൾ നടത്തും. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൃത്യമായ സംസ്കരണത്തിന് പ്രാധാന്യം നൽകിയാകും ഇവ നടപ്പാക്കുക. മാസ്ക്കുകൾ, സാനിറ്റൈസറുകൾ എന്നിവയും വിതരണം ചെയ്യും. ഇക്കാലയളവിൽ പാളങ്ങൾ, സ്റ്റേഷനുകൾ, ഓടകൾ, ശൗചാലയങ്ങൾ, റെയിൽവേ യാർഡുകൾ, ഡിപ്പോകൾ എന്നിവിടങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിന് റെയിൽവേ പ്രത്യേക പ്രാധാന്യം നൽകും.

വടക്കൻ റെയിൽവേ മുഖാന്തിരം, ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (UNEP) മായി സഹകരിച്ച് റെയിൽവേ ബോർഡ് മാസം 16ന്ശുചിത്വവും പരിസ്ഥിതിയും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചിരുന്നു.

*****

 (Release ID: 1656937) Visitor Counter : 8