പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യസഭാഗം ശ്രീ അശോക് ഗസ്തിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
17 SEP 2020 11:50PM by PIB Thiruvananthpuram
രാജ്യസഭ എംപി ശ്രീ അശോക് ഗസ്തിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
''കര്‍ണാടകത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഠിനമായി പ്രയത്‌നിച്ച ആത്മാര്‍ത്ഥതയുള്ള കാര്യകര്‍ത്ത ആയിരുന്നു രാജ്യസഭ എംപി ശ്രീ അശോക് ഗസ്തി. സമൂഹത്തിലെ ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളെ ശാക്തീകരിക്കുന്നതില്‍ അദ്ദേഹം തീവ്രശ്രദ്ധ പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതീവ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.''- പ്രധാനമന്ത്രി പറഞ്ഞു.
******
(Release ID: 1656006)
Visitor Counter : 127
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada