ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
തുടര്‍ച്ചയായ രണ്ട് ദിവസം 82,000നു മുകളില്‍ രോഗമുക്തരെന്ന റെക്കോര്‍ഡ് നേട്ടത്തില്‍ ഇന്ത്യ
प्रविष्टि तिथि:
17 SEP 2020 12:18PM by PIB Thiruvananthpuram
തുടര്ച്ചയായി രണ്ടാം ദിവസവും 82,000 നു മുകളില്‍ പേര്‍ ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 82,961 പേരാണ് കോവിഡ് മുക്തരായത്. രോഗമുക്തിനിരക്ക് 78.64 ശതമാനമായി വര്ധിച്ചു.
രാജ്യത്തെ ആകെ രോഗമുക്തര്‍ 40,25,079 ആയി. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 30 ലക്ഷം കവിഞ്ഞു (30,15,103). രോഗമുക്തര്‍ ചികിത്സയിലുള്ളവരേക്കാള് ഏകദേശം 4 മടങ്ങ് അധികമാണ്.
ഈ ഉയര്ന്ന തലത്തിലുള്ള രോഗമുക്തി കഴിഞ്ഞ 30 ദിവസങ്ങളില്‍ സുഖം പ്രാപിച്ചവരുടെ എണ്ണത്തില്‍ 100 ശതമാനം വര്ദ്ധന കൈവരിക്കാന്‍ സഹായിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായവരുടെ അഞ്ചിലൊന്നും (21.22%) മഹാരാഷ്ട്രയിലാണ് (17,559). ആന്ധ്രാപ്രദേശ് (10,845), കര്ണാടക (6,580), ഉത്തര്പ്രദേശ് (6,476), തമിഴ്നാട് (5,768) എന്നീ സംസ്ഥാനങ്ങളില്‍ 35.87 % പേരാണ് രോഗമുക്തിനേടിയത്. പുതുതായി രോഗമുക്തരായവരില്‍ 57.1 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.
രാജ്യത്ത് 10,09,976 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, കര്ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരില്‍ 60 ശതമാനത്തോളം. ഇതില്‍ തന്നെ മഹാരാഷ്ട്ര, കര്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരുടെ പകുതിയോളം (48.45% ) പേര്‍.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,132 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 40 ശതമാനം മരണങ്ങളും മഹാരാഷ്ട്രയിലാണ് (474). ഉത്തര്പ്രദേശ് (86), പഞ്ചാബ് (78), ആന്ധ്രാ പ്രദേശ് (64), പശ്ചിമ ബംഗാള്‍ (61) എന്നീ സംസ്ഥാനങ്ങളില്‍ 25.5 % മരണങ്ങള് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തു.
***
(रिलीज़ आईडी: 1655543)
आगंतुक पटल : 261
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu