ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
രാജ്യത്തെ പ്രതിദിന രോഗമുക്തരില്‍ 60 ശതമാനവും 5 സംസ്ഥാനങ്ങളില്‍ നിന്ന്
ആകെ രോഗമുക്തര്‍ ഏകദേശം 35.5 ലക്ഷം
प्रविष्टि तिथि:
11 SEP 2020 11:50AM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,880 പേരാണ് കോവിഡ് രോഗമുക്തരായത്. മഹാരാഷ്ട്രയില്‍ മാത്രം ഒരു ദിവസം 14,000-ത്തിലധികം പേര്‍ രോഗമുക്തരായി. ആന്ധ്രാപ്രദേശില്‍ പതിനായിരത്തിലധികം പേര്‍ കോവിഡ് മുക്തരായി.
ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 35,42,663 ആയി. രോഗമുക്തിനിരക്ക്- 77.65%
അടുത്തിടെ രോഗമുക്തരായവരുടെ 60 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 96,551 പേരാണ് രാജ്യത്ത് പുതുതായി കോവിഡ് രോഗബാധിതരായത്. മഹാരാഷ്ട്രയില്‍ മാത്രം 23,000 ത്തിലധികം പേരും ആന്ധ്രയില്‍ പതിനായിരത്തിലധികം പേരും രോഗബാധിതരായി.
പുതിയ കേസുകളില്‍ 57 ശതമാനവും മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളിലാണ്.
രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 9,43,480 ആണ്. 2,60,000 രോഗികളുമായി മഹാരാഷ്ട്രയാണ് മുന്നില്‍. കര്‍ണാടകയില്‍ ഒരുലക്ഷത്തിലധികം രോഗബാധിതരുണ്ട്.
ചികിത്സയിലുള്ളവരില്‍ 74 ശതമാനവും ഒമ്പത് സംസ്ഥാനങ്ങളിലാണുള്ളത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് രോഗികളുടെ 48 ശതമാനവുമുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,209 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 495, കര്‍ണാടകയില്‍ 129, ഉത്തര്‍പ്രദേശില്‍ 94 എന്നിങ്ങനെയാണ് കോവിഡ് മരണങ്ങളുടെ എണ്ണം.
****
(रिलीज़ आईडी: 1653264)
आगंतुक पटल : 227
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu