ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

മൂന്നു ലക്ഷം ടെലി കൺസൾട്ടേഷൻ എന്ന അപൂർവ നേട്ടം സ്വന്തമാക്കി  ആരോഗ്യ മന്ത്രാലയത്തിന്റെ  ഇ-സഞ്ജീവനി സംവിധാനം

Posted On: 08 SEP 2020 1:46PM by PIB Thiruvananthpuram



ഫോണിലൂടെയുള്ള കൺസൾട്ടേഷൻ സൗകര്യം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം അവതരിപ്പിച്ച
ഇ- സഞ്ജീവനി ടെലിമെഡിസിൻ സേവനം 3,00,000 കൺസൾട്ടേഷനുകൾ പൂർത്തിയാക്കി

 ഡോക്ടർമാർക്കിടയിലും ( ഇ-സഞ്ജീവനി), രോഗികളും ഡോക്ടർമാർ തമ്മിലും ( ഇ-സഞ്ജീവനി ഒപിഡി)  ഉള്ള ആശയവിനിമയത്തിനായി രണ്ട് പ്രത്യേക സംവിധാനങ്ങൾ ആണ് ഇതിനു കീഴിൽ ഒരുക്കിയിരിക്കുന്നത്.

ആയുഷ്മാൻ ഭാരത് ആരോഗ്യ സൗഖ്യ പദ്ധതി (AB-HWCs) യുടെ അടിസ്ഥാന ശിലകളിൽ ഒന്നാണ് ഇതിൽ ആദ്യത്തെതായ  ഇ-സഞ്ജീവനി സംവിധാനം. 2019 നവംബറിൽ തുടക്കമിട്ട പദ്ധതി, രാജ്യത്തെ ഒന്നരലക്ഷം ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളിൽ, ഹബ് ആൻഡ് സ്പോക്ക് മാതൃകയിൽ 2022 ഡിസംബറോടെ ടെലി കൺസൾട്ടേഷൻ സൗകര്യം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ തുടങ്ങിയ ഹബ്ബുകളെ തിരിച്ചറിഞ്ഞ്, SHCs, PHCs തുടങ്ങിയ സ്പോക്കുകളിലേക്ക് സേവനങ്ങൾ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഹബുകളെ തിരഞ്ഞെടുക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന ഭരണകൂടങ്ങൾക്കാണ്.

രോഗികൾക്കും ഡോക്ടർമാർക്കും ഇടയിൽ കൺസൾട്ടേഷൻ സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയം ഇ-സഞ്ജീവനി ഒപിഡി സൗകര്യം ഏർപ്പെടുത്തിയത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 ഏപ്രിൽ 13നാണ് ഇതിന് തുടക്കമായത്. രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ ഇ-സഞ്ജീവനി നടപ്പാക്കിക്കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിലും  കേന്ദ്രഭരണപ്രദേശങ്ങളിലും  തയ്യാറെടുപ്പുകൾ നടന്നു വരികെയാണ്. 28,173 ടെലി കൺസൾട്ടേഷനുകളാണ് കേരളം പൂർത്തിയാക്കിയത്.

****


(Release ID: 1652333) Visitor Counter : 254