ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്താകെ നടത്തിയത് ഏകദേശം 5 കോടിയോളം പരിശോധനകള്‍
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടത്തിയത് 1.33 കോടി കോവിഡ് ടെസ്റ്റുകള്‍
Posted On:
07 SEP 2020 6:30PM by PIB Thiruvananthpuram
ഉയര്‍ന്ന പ്രതിദിന പരിശോധന രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. നിലവിലെ കണക്കനുസരിച്ച് രാജ്യത്ത് ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 5 കോടിയോട് (4,95,51,507) അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,20,362 പരിശോധനകളാണ് നടത്തിയത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1,33,33,904 ടെസ്റ്റുകളാണ് നടത്തിയത്.
'ടെസ്റ്റിങ് ഓണ്‍ ഡിമാന്‍ഡ്' പരിപാടിക്കും കേന്ദ്രം രൂപംനല്‍കി. പരിശോധന വര്‍ധിപ്പിക്കാനായി പരിശോധനാരീതികള്‍ സുഗമമാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആഗസ്ത് 3-ാം വാരത്തില്‍ പ്രതിദിനം 7 ലക്ഷം ടെസ്റ്റുകള്‍ എന്നതില്‍ നിന്ന് സെപ്റ്റംബര്‍ ഒന്നാം വാരമായപ്പോഴേക്കും പ്രതിദിനം 10 ലക്ഷം ടെസ്റ്റുകള്‍ വരെ എന്ന നിലയിലേയ്ക്ക് രാജ്യം എത്തിച്ചേര്‍ന്നു.
പരിശോധനകള്‍ വര്‍ധിപ്പിച്ചത് രോഗബാധ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ഇതു ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ മരണസംഖ്യ കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
****
(Release ID: 1652216)