ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം വര്‍ധിച്ച് 32.5 ലക്ഷം കടന്നു


ആകെ രോഗബാധിതരുടെ 60 ശതമാനവും ചികിത്സയിലുള്ളവരുടെ 62 ശതമാനവും മരണസംഖ്യയുടെ 70 ശതമാനവും  5 സംസ്ഥാനങ്ങളില്‍

Posted On: 07 SEP 2020 12:04PM by PIB Thiruvananthpuram



കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 69,564 പേര്‍ രോഗമുക്തരായതുള്‍പ്പെടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 32.5 ലക്ഷം കവിഞ്ഞു. രോഗമുക്തിനിരക്ക് 77.31% ആയി.

ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് നയത്തിന്റെ ഭാഗമായി സ്വീകരിച്ച കേന്ദ്രീകൃതവും ഊര്‍ജിതവുമായ പ്രവര്‍ത്തനങ്ങളാണ് കോവിഡ് പ്രതിരോധത്തിന് സഹായിച്ചത്. ചികിത്സാസംവിധാനങ്ങളുടെ സഹായത്തോടെ രാജ്യത്ത് മരണനിരക്ക് 1.70 ശതമാനമായി കുറയ്ക്കാനും കഴിഞ്ഞു. 

രാജ്യത്തെ ആകെ രോഗബാധിതരില്‍ 60 ശതമാനവും അഞ്ചുസംസ്ഥാനങ്ങളിലാണ്.  മഹാരാഷ്ട്ര 21.6 ശതമാനം, ആന്ധ്രാപ്രദേശ് 11.8 ശതമാനം, തമിഴ്നാട് 11 ശതമാനം, കര്‍ണാടക 9.5 ശതമാനം, ഉത്തര്‍പ്രദേശ് 6.3 ശതമാനം എന്നിങ്ങനെയാണ് രോഗബാധിതരുടെ നിരക്ക്.

രാജ്യത്ത് ചികിത്സയിലുള്ളവരില്‍ 26.76% മഹാരാഷ്ട്രയിലാണ്. ആന്ധ്രാപ്രദേശ് (11.30%), കര്‍ണാടക (11.25%), ഉത്തര്‍പ്രദേശ് (6.98%), തമിഴ്നാട് (5.83%) എന്നീ സംസ്ഥാനങ്ങളിലുമായാണ് ചികിത്സയിലുള്ളവരുടെ 62 ശതമാനവുമുള്ളത്.

രാജ്യത്ത് ആകെ രോഗമുക്തരുടെ എണ്ണം ഇന്ന് 32.5 ലക്ഷത്തില്‍ (32,50,429) കൂടുതലാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം രോഗമുക്തരുണ്ടായത് ആന്ധ്രാപ്രദേശിലാണ്; 11,915 പേര്‍. കര്‍ണാടകയിലും മഹാരാഷ്ട്രയിലും യഥാക്രമം 9575 ഉം 7826 ഉം പേര്‍ രോഗമുക്തരായി. തമിഴ്നാട്ടിലും ഉത്തര്‍പ്രദേശിലും യഥാക്രമം 5820, 4779 എന്നിങ്ങനെയാണ് രോഗമുക്തര്‍.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ രാജ്യത്തെ രോഗമുക്തരില്‍ 57 ശതമാനവും ഈ അഞ്ചു സംസ്ഥാനങ്ങളിലിൽ നിന്നാണ്.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/@MoHFW_INDIA 

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]inഅല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: 
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

****


(Release ID: 1652032) Visitor Counter : 213