റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഏപ്രിൽ–ഓഗസ്‌റ്റ് കാലയളവിലെ ദേശീയ പാത നിർമാണത്തിന്റെ ലക്ഷ്യം മറികടന്നു
Posted On:
03 SEP 2020 5:17PM by PIB Thiruvananthpuram
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ വാരാന്ത്യത്തോടെ രാജ്യത്തെ ദേശീയപാതകളുടെ നിർമാണ ലക്ഷ്യത്തെ മറികടന്നു. ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ 3181 കിലോമീറ്റർ ദേശീയ പാത നിർമാണം പൂർത്തിയാക്കി. ഈ കാലയളവിൽ 2771 കിലോമീറ്ററാണ് ലക്ഷ്യമിട്ടിരുന്നത്. സംസ്ഥാന പൊതുമരാമത്തു വകുപ്പുകളുടെ 2104 കിലോമീറ്ററും ദേശീയപാത അതോറിട്ടിയുടെ 879 കിലോമീറ്ററും എൻഎച്ച്‌ഐഡിസിഎല്ലിന്റെ 198 കിലോമീറ്ററും ഇതിൽ ഉൾപ്പെടുന്നു.
ഈ വർഷം ഓഗസ്റ്റ് വരെ 3300 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാതനിർമാണ ജോലികൾക്ക് കരാര്‍ നൽകി. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്ന 1367 കിലോമീറ്ററിന്റെ ഇരട്ടിയാണ്. സംസ്ഥാന പൊതുമരാമത്തു വകുപ്പുകളുടെ 2167 കിലോമീറ്റർ, ദേശീയപാത അതോറിട്ടിയുടെ 793 കിലോമീറ്റർ, എൻഎച്ച്‌ഐഡിസിഎല്ലിന്റെ 341 കിലോമീറ്റർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഈ കാലയളവിൽ രാജ്യത്തുടനീളം 2983 കിലോമീറ്റർ ദേശീയപാത നിർമാണത്തിന് അനുമതി നല്‍കി. സംസ്ഥാന പൊതുമരാമത്തു വകുപ്പുകളുടെ 1265 കിലോമീറ്ററും ദേശീയപാത അതോറിട്ടിയുടെ 1183 കിലോമീറ്ററും എൻഎച്ച്‌ഐഡിസിഎല്ലിന്റെ 535 കിലോമീറ്ററും ഇതിൽ ഉൾപ്പെടുന്നു.
***
(Release ID: 1651082)
Visitor Counter : 250