ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ  കോവിഡ് മരണനിരക്ക്(1.76%) രേഖപ്പെടുത്തി 

Posted On: 02 SEP 2020 12:35PM by PIB Thiruvananthpuram

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ കോവിഡ്  മരണനിരക്ക് തുടർച്ചയായി കുറഞ്ഞുവരുന്നു. ഇന്നത്തെ കണക്കു പ്രകാരം ആഗോള മരണനിരക്ക് 3.3 ശതമാനം ആണെങ്കിൽ ഇന്ത്യയിൽ അത് 1.76 ശതമാനമാണ്. 


ദശലക്ഷം പേരിലെ  മരണസംഖ്യ ലോകത്ത് ഏറ്റവും കുറവായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.  ആഗോള ശരാശരി ദശലക്ഷം പേരിൽ110 മരണം എന്നതാണ്. അതേസമയം ഇന്ത്യയിൽ ദശലക്ഷം പേരിൽ 48 ആണ് മരണസംഖ്യ. ബ്രസീലിൽ  12 മടങ്ങും യുകെയിൽ 13 മടങ്ങും  ഇത്  കൂടുതലാണ്.

 കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിത ഇടപെടൽ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നു. 1578 പ്രത്യേകകോവിഡ്  ആശുപത്രികൾ രാജ്യത്ത് മികച്ച ചികിത്സ ഉറപ്പാക്കുന്നു. കോവിഡ്  ചികിത്സയിൽ സ്വീകരിക്കേണ്ട മാതൃകാ സുരക്ഷാമാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 

അതീവ ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളുടെ പരിചരണവും  ചികിത്സയും ഉറപ്പുവരുത്തി മരണ നിരക്ക് കുറയ്ക്കുന്നതിന് ഐ സി യു ഡോക്ടർമാരുടെ സേവനം വർദ്ധിപ്പിക്കുന്നതിന്റെ  ഭാഗമായി ന്യൂഡൽഹിയിലെ  എയിംസിൽ 'ഇ - ഐസിയു' സംവിധാനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കോവിഡ് ആശുപത്രി ഐസിയു കളിൽ ജോലിചെയ്യുന്ന ഡോക്ടർമാർക്കായി എല്ലാ ചൊവ്വ,  വെള്ളി ദിവസങ്ങളിലും ഈ രംഗത്തെ വിദഗ്ധർ ടെലി / വീഡിയോ കൺസൾട്ടേഷൻ വഴി ആശയവിനിമയം നടത്തി വരുന്നു. 2020 ജൂലൈ 8 മുതലാണ് ആഴ്ചയിൽ രണ്ടുതവണയുള്ള ടെലി/ വീഡിയോ കൺസൾട്ടേഷൻ സെഷൻ ആരംഭിച്ചത്. 

ഇതുവരെ  ഇതിൽ 17 സെഷനുകൾ നടക്കുകയും 204 സ്ഥാപനങ്ങൾ പങ്കെടുക്കുകയും ചെയ്തു. ഇതുകൂടാതെ ഐസിയുവിൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ്  രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കായി പ്രത്യേക ചോദ്യോത്തര പട്ടിക 
ന്യൂഡൽഹി എയിസും കേന്ദ്ര  ആരോഗ്യ മന്ത്രാലയവും ചേർന്ന് ആരംഭിച്ചിട്ടുണ്ട്. ഈ ചോദ്യോത്തരങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ  വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.  കൂടാതെ https://www.mohfw.gov.in/pdf/AIIMSeICUsFAQs01SEP.pdfഎന്ന  ലിങ്കിലും അവ ലഭിക്കുന്നു.

*



(Release ID: 1650645) Visitor Counter : 209