പ്രധാനമന്ത്രിയുടെ ഓഫീസ്
യുഎസ്ഐഎസ്പിഎഫ് മൂന്നാമത് വാര്‍ഷിക നേതൃത്വ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തും
Posted On:
02 SEP 2020 10:57AM by PIB Thiruvananthpuram
യു എസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ (യുഎസ്‌ഐഎസ്പിഎഫ്) മൂന്നാമത് വാര്‍ഷിക നേതൃത്വ ഉച്ചകോടിയില്‍ നാളെ (സെപ്റ്റംബര്‍ 3) രാത്രി ഒമ്പതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് മുഖേന മുഖ്യപ്രഭാഷണം നടത്തും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധവും പങ്കാളിത്തവും ശക്തമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് യുഎസ്ഐഎസ്പിഎഫ്.'ഇന്ത്യയും അമേരിക്കയും പുതിയ വെല്ലുവിളികള്‍ തരണം ചെയ്യൽ ' എന്നതാണ് ഓഗസ്റ്റ് 31ന് ആരംഭിച്ച ഉച്ചകോടിയുടെ പ്രമേയം.
ആഗോള ഉല്‍പ്പാദന കേന്ദ്രമായി മാറുന്ന ഇന്ത്യയുടെ ശേഷി, ഇന്ത്യയിലെ വാതക കമ്പോളത്തിലെ അവസരങ്ങള്‍, നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി വ്യവസായ ഇടപെടലുകള്‍ സുഗമമാക്കല്‍, സാങ്കേതികവിദ്യാ രംഗത്തെ പൊതു അവസരങ്ങളും വെല്ലുവിളികളും, ഇന്തോ- പസഫിക് മേഖലയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍, പൊതുജനാരോഗ്യ രംഗത്തെ നവീന നേട്ടങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണു യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. കേന്ദ്ര മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും വിര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
****
(Release ID: 1650622)
Visitor Counter : 167
Read this release in:
Punjabi
,
Marathi
,
English
,
Urdu
,
Hindi
,
Assamese
,
Bengali
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada