തെരഞ്ഞെടുപ്പ് കമ്മീഷന്‍

ശ്രീ.രാജീവ് കുമാർ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു.

Posted On: 01 SEP 2020 12:40PM by PIB Thiruvananthpuram

ശ്രീ.രാജീവ് കുമാർ ഇന്ത്യയുടെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. ശ്രീ.സുനിൽ അറോറ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ, ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ.സുശീൽ ചന്ദ്രയ്ക്ക് പുറമെയാണ് ശ്രീ.രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.

1960 ഫെബ്രുവരി 19 ന് ജനിച്ച ശ്രീ രാജീവ് കുമാർ 1984 ബാച്ച് ..എസ്. ഉദ്യോഗസ്ഥനാണ്.കേന്ദ്ര സർവ്വീസിലും, ബീഹാർ - ജാർഖണ്ഡ് സംസ്ഥാന സർവ്വീസുകളിലുമായി 36 വർഷത്തിലേറെ,വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.



ബി.എസ്.സി, എൽ.എൽ.ബി, പി.ജി.ഡി.എം, എം. പബ്ലിക് പോളിസി എന്നിവയിൽ ബിരുദധാരിയായ ശ്രീ.രാജീവ് കുമാറിന് സാമൂഹ്യം, വനം-പരിസ്ഥിതി,മാനവ വിഭവശേഷി, ധനകാര്യം, ബാങ്കിംഗ് എന്നീ മേഖലകളിൽ പ്രവൃത്തി പരിചയമുണ്ട്.

പൗരന്മാർക്ക് സേവനങ്ങൾ നേരിട്ട് എത്തിക്കുക, ഇടനിലക്കാരെ ഒഴിവാക്കുക, കൂടുതൽ സുതാര്യത എന്നീ ലക്ഷ്യങ്ങൾക്കായി നിലവിലുള്ള നയ വ്യവസ്ഥകളിൽ കാലാനുസൃത ഭേദഗതികൾ വരുത്തുന്നതിനും,ഭരണ നിർവഹണത്തിൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും അദ്ദേഹം വളരെയധികം തല്പരനാണ്.
2020 ഫെബ്രുവരിയിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായാണ് അദ്ദേഹം വിരമിച്ചത് .അതിനുശേഷം 2020 ഏപ്രിലിൽ പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് ചെയർമാനായി നിയമിതനായി. 2020 ഓഗസ്റ്റ് 31 ന് തൽസ്ഥാനമൊഴിഞ്ഞു.2015-17 കാലയളവിൽ പേഴ്സണൽ ആന്റ് ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ഓഫീസർ എന്ന ചുമതല വഹിച്ചു. അതിനു മുമ്പ് ധന വിനിയോഗ വകുപ്പ് ജോയിന്റ് സെക്രട്ടറി എന്ന നിലയിലും, വനം-പരിസ്ഥിതി,ഗോത്രകാര്യ മന്ത്രാലയം, സംസ്ഥാന സർവീസിൽ വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചു.

ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലും ഭക്തിഗാനശാഖയിലും അതീവ താല്പര്യം പ്രകടിപ്പിക്കുന്ന ശ്രീ.രാജീവ് കുമാർ ട്രെക്കിംഗിലും തല്പരനാണ്.



********


(Release ID: 1650312) Visitor Counter : 429