ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ശാസ്ത്രം, സാങ്കേതികവിദ്യ, നവീന ജൈവവ്യവസ്ഥ എന്നിവയില്‍ രാജ്യത്തെ വിദഗ്ധരുടെ അഭിപ്രായ ശേഖരണത്തിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ''ഇന്‍ കോണ്‍വെര്‍സേഷന്‍ വിത്ത്''- ചര്‍ച്ചാ പരമ്പര

Posted On: 27 AUG 2020 1:03PM by PIB Thiruvananthpuram

 

ഇന്ത്യയുടെ അഞ്ചാമത് ദേശീയ ശാസ്ത്ര, സാങ്കേതികവിദ്യ, നൂതന നയം എസ്ടിഐപി 2020ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ (പിഎസ്എ ഓഫീസ്) പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡ്‌വൈസറുടെ ഓഫീസും ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി പുതിയ എസ്ടിഐപി 2020 രൂപീകരിക്കുന്നതിനായി വികേന്ദ്രീകൃത-നവീന നടപടികള്‍ക്ക് തുടക്കമിട്ടു.

ഈ നയം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പില്‍ വരുത്താന്‍ ഡിഎസ്ടി ശാസ്ത്രം, സാങ്കേതികവിദ്യ, ജൈവവ്യവസ്ഥ എന്നിവയെക്കുറിച്ച് രാജ്യത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി 'ഇന്‍ കോണ്‍വര്‍സേഷന്‍ വിത്ത്' എന്ന പേരില്‍ തുടര്‍ച്ചയായുള്ള ചര്‍ച്ചകളും സംവാദങ്ങളും നടത്തി ആശയരൂപീകരണം നടത്തും.

പരിപാടി കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ നാളെ (ഓഗസ്റ്റ് 28) ഉദ്ഘാടനം ചെയ്യും. ഡിഎസ്ടി സെക്രട്ടറി പ്രൊഫ. അശുതോഷ് ശര്‍മ്മയുമായി അദ്ദേഹം ആശയവിനിമയം നടത്തും. ഇത് ഈ പരമ്പരയിലെ ആദ്യ സംവാദമായിരിക്കും. ഈ പരിപാടി സയന്‍സ് പോളിസി ഫോറം യൂട്യൂബ് ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

#ChatWithDrHarshVardhan എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സയന്‍സ് പോളിസി ഫോറം- കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് എന്നിവയുടെ സോഷ്യല്‍  മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏതൊരാള്‍ക്കും പരിപാടിക്ക് മുൻപായി ചോദ്യങ്ങള്‍ ചോദിക്കാം. 

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലെ വെബ് ലിങ്കുകള്‍:

ശാസ്ത്രസാങ്കേതിക വകുപ്പ്: ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍
 

സയന്‍സ് പോളിസി ഫോറം: ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍, ഇന്‍സ്റ്റഗ്രാം

പരിപാടിയുടെ യൂട്യൂബ് ലിങ്ക്: https://www.youtube.com/watch?v=LhxV62_W5Sc https://youtu.be/LhxV62_W5Sc

 



(Release ID: 1648939) Visitor Counter : 489