ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
2020ലെ സ്വച്ഛ് സര്‍വേക്ഷന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു തുടര്‍ച്ചയായ നാലാം തവണയും ഇന്‍ഡോര്‍ ഏറ്റവും വൃത്തിയുള്ള നഗരം
Posted On:
20 AUG 2020 1:25PM by PIB Thiruvananthpuram
കേന്ദ്ര ഭവന, നഗര കാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക നഗര ശുചിത്വ സര്‍വ്വേയായ- 'സ്വച്ച് സര്‍വേക്ഷന്‍ 2020' ന്റെ വിവിധ വിഭാഗങ്ങളിലായുള്ള അവാര്‍ഡുകള്‍ ഡല്‍ഹിയില്‍ വിര്‍ച്വല്‍ രൂപേണ സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ. ഹര്‍ദീപ് സിംഗ് പുരി വിതരണം ചെയ്തു.
ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അവാര്‍ഡ് ഇന്‍ഡോറിനു ലഭിച്ചു. തുടര്‍ച്ചയായി നാലാം തവണയാണ് ഇന്‍ഡോര്‍ ഈ പുരസ്‌കാരത്തിന് അര്‍ഹമാകുന്നത്. സൂറത്ത്, നവിമുംബൈ നഗരങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.( ഒരു ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങള്‍ എന്ന വിഭാഗത്തില്‍ ).
നൂറിലധികം നഗര തദ്ദേശ സ്ഥാപനങ്ങള്‍ ഉള്ള വിഭാഗത്തില്‍ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി ചത്തീസ്ഗഡ് തെരഞ്ഞെടുക്കപ്പെട്ടു. നൂറില്‍ താഴെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്ള സംസ്ഥാനങ്ങളുടെ ഭാഗത്തില്‍ ജാര്‍ഖണ്ഡ് അവാര്‍ഡ് സ്വന്തമാക്കി. ആകെ 129 പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. .
ഇന്‍ഡോര്‍, അംബികാപൂര്‍, നവിമുംബൈ, സൂററ്റ്, രാജ്‌കോട്ട്, മൈസൂരു എന്നീ നഗരങ്ങള്‍ക്ക് 5 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു
ശുചിത്വ ഭാരത നഗര ദൗത്യത്തിന്റെ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും നഗരങ്ങളിലെ സമ്പൂര്‍ണ്ണ ശുചിത്വം ഉറപ്പു വരുത്തുക എന്ന സമഗ്ര ലക്ഷ്യം കൈവരിക്കുന്നതിനും സ്വച്ഛ് സര്‍വേക്ഷന്‍ സഹായിക്കുമെന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് കേന്ദ്ര സഹ മന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരി അഭിപ്രായപ്പെട്ടു. ആരോഗ്യം, ശാക്തീകരണം, പുരോഗതി, സ്വയംപര്യാപ്തത എന്നിവയെല്ലാം ചേര്‍ന്ന നവ ഇന്ത്യയിലേക്കുള്ള പാതയിലാണ് നാം എന്ന് സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. 4242 നഗരങ്ങള്‍, 62 കന്റോണ്മെന്റ് ബോര്‍ഡ്, 97 ഗംഗാതീര നഗരങ്ങള്‍, 1.87 കോടി പൗരന്മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സ്വച്ഛ്‌സര്‍വേക്ഷന്‍ 2020 സര്‍വ്വേ നടത്തിയത് എന്ന് മന്ത്രാലയം സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്ര പറഞ്ഞു. 28 ദിവസം കൊണ്ട് 58,000 ഭവന പ്രദേശങ്ങളും ഇരുപതിനായിരം വാണിജ്യ പ്രദേശവും ഉള്‍പ്പെടെ 64000 വാര്‍ഡുകള്‍ സര്‍വ്വേ സംഘം സന്ദര്‍ശിച്ചതായി അദ്ദേഹം വ്യക്തമാക്കി.
വിസര്‍ജ്യ മാലിന്യങ്ങളുടെ സുരക്ഷിതമായ നിര്‍മ്മാര്‍ജ്ജനം, വീടുകളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും മലിനജല നിര്‍മാര്‍ജനം, എന്നിവയാണ് ശുചിത്വ ഭാരത നഗര ദൗത്യത്തിന്റെ അടുത്ത ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ പരിഷ്‌കരണം, മലിനജല നിര്‍മ്മാര്‍ജ്ജനം എന്നിവയ്ക്ക് ശുചിത്വ സര്‍വേക്ഷന്‍ 2021ല്‍ ഊന്നല്‍ നല്‍കും.
ശുചിത്വ സര്‍വ്വേ റിപ്പോര്‍ട്ടിനൊപ്പം ഗംഗാതീര നഗരങ്ങളുടെ മൂല്യനിര്‍ണയവും സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടും പ്രകാശനം ചെയ്തു. കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം 'സ്വച്ച് മഹോത്സവ്' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
റാങ്കിംഗിന്റെ പൂര്‍ണ വിവരങ്ങള്‍ക്ക്. https://swachhsurvekshan2020.org/Rankings
എന്ന ലിങ്ക് സന്ദര്‍ശിക്കാം
***
(Release ID: 1647337)
Visitor Counter : 1040
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu