ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

ഈ വർഷത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികൾക്ക് കൈകൊണ്ട് നിർമ്മിച്ച വിശറികൾ ട്രൈഫെഡ്  വിതരണം ചെയ്യും

Posted On: 14 AUG 2020 2:44PM by PIB Thiruvananthpuram

 

രാജ്യത്തെ ഗോത്ര വർഗ വിഭാഗങ്ങൾക്ക് ജീവിത മാർഗ്ഗവും വരുമാനവും ഉറപ്പാക്കുന്ന, നടപടികളുടെ ഭാഗമായി പ്രതിരോധ മന്ത്രാലയവുമായി വീണ്ടും കൈകോർത്ത് ട്രൈഫെഡും ഗിരിവർഗ്ഗ മന്ത്രാലയവും. നാളത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികൾക്ക് ഗിരിവർഗ വിഭാഗക്കാർ കൈകൊണ്ട് നിർമ്മിച്ച വിശറികൾ വിതരണം ചെയ്യും. ഇത്  മൂന്നാം വർഷമാണ്  ഇത്തരത്തിലുള്ള സഹകരണം. 

രാജസ്ഥാൻ, ഒഡീഷ, പശ്ചിമബംഗാൾ, ബീഹാർ, ഗുജറാത്ത്, ജാര്‍ഖണ്ഡ്  തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗത്തിൽപ്പെട്ട കരകൗശല വിദഗ്ധരിൽ  നിന്നും ശേഖരിച്ച വിശറികൾ പരിസ്ഥിതി സൗഹൃദമാണ്. പ്രകൃതിദത്തവും ജൈവവും ആയ വസ്തുക്കൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. 

TRIBES ഇന്ത്യ വിശറികൾ രാജ്യമെമ്പാടുമുള്ള  TRIBES ഇന്ത്യ ചില്ലറ വില്പന ശാലകളിലും http://www.tribesindia.com  സൈറ്റിലും ലഭ്യമാണ്. 

 കോവിഡ് മഹാമാരിയെ തുടർന്ന് ഗോത്ര വിഭാഗത്തിൽപ്പെട്ട കരകൗശല വിദഗ്ധർ നിർമ്മിച്ച 100 കോടിയോളം രൂപയുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ആവാതെ കെട്ടിക്കിടക്കുന്ന അവസ്ഥയായിരുന്നു.http://www.tribesindia.com, ഫ്ലിപ്കാർട്ട്  ആമസോൺ  GeM തുടങ്ങിയവയിലൂടെ ഇവ വിറ്റഴിക്കാനുള്ള ഊർജിത ശ്രമങ്ങൾ TRIFED  നടത്തിയിരുന്നു.

തങ്ങളുടെ ഇ -ഷോപ്പിൽ ഇരുന്നുകൊണ്ട് ഇ- വിപണിയിലൂടെ തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ഗോത്ര വർഗ്ഗ വിഭാഗക്കാർക്ക് സൗകര്യമൊരുക്കുന്ന THE TRIBES INDIA eMART PLATFORM നും TRIFED ഉടൻ തന്നെ തുടക്കമിടും. ദേശീയ അന്തർദേശീയ തലത്തിൽ തങ്ങളുടെ ഉത്പന്നങ്ങൾ കച്ചവടം ചെയ്യാൻ ഇത് ഗോത്ര വർഗ്ഗ വിഭാഗക്കാർക്ക് സഹായകമാകും.

ഗോത്ര വർഗ വിഭാഗത്തിൽ പെട്ട രാജ്യത്തെ അഞ്ച് ലക്ഷത്തോളം കരകൗശല വിദഗ്ദ്ധരെ കൂടി സംവിധാനത്തിന്റെ ഭാഗമാക്കി   മാറ്റാനുള്ള നടപടികൾക്ക് തുടക്കമായി കഴിഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന് വിതരണം ചെയ്ത വിശറി കളുകളും ഇ വിപണിയിൽ ലഭ്യമാണ്.

****



(Release ID: 1645822) Visitor Counter : 130