PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 12.08.2020

Posted On: 12 AUG 2020 6:38PM by PIB Thiruvananthpuram

 

 

ഇതുവരെ: 

ഒറ്റദിവസത്തെ ഏറ്റവും കൂടുതല്‍ രോഗമുക്തര്‍ (56,110) എന്ന നേട്ടത്തില്‍ രാജ്യം

ഇന്ത്യയുടെ രോഗമുക്തി നിരക്ക് 70% പിന്നിട്ടു

രാജ്യത്ത് ഒറ്റദിവസത്തെ ഏറ്റവും കൂടുതല്‍ പരിശോധനകള്‍-7,33,449

രാജ്യത്താകെ കോവിഡ് സ്ഥിരീകരിച്ചവരുടെ  27.64% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത് (6,43,948).

രാജ്യത്തെ കോവിഡ് മരണനിരക്ക് 1.98% 

പരിശോധന ലാബുകളുടെ ശൃംഖല തുടര്‍ച്ചയായി ശക്തിപ്പെടുത്തുന്നു; നിലവില്‍ രാജ്യത്ത് 1421 ലാബുകളാണുള്ളത്. 

കോവിഡ് വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള തന്ത്രവും അവയുടെ വിതരണ സംവിധാനവും ചര്‍ച്ച ചെയ്ത് നാഷണല്‍ എക്‌സ്പര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ കോവിഡ് 19 


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കോവിഡ് 19: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍: ഒറ്റദിവസത്തെ ഏറ്റവും കൂടുതല്‍ രോഗമുക്തര്‍ (56,110) എന്ന നേട്ടത്തില്‍ രാജ്യം. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 70% പിന്നിട്ടു. രാജ്യത്ത് ഒറ്റദിവസത്തെ ഏറ്റവും കൂടുതല്‍ പരിശോധനകള്‍-7,33,449. രാജ്യത്താകെ കോവിഡ് സ്ഥിരീകരിച്ചവരുടെ  27.64% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത് (6,43,948).രാജ്യത്തെ കോവിഡ് മരണനിരക്ക് 1.98% പരിശോധന ലാബുകളുടെ ശൃംഖല തുടര്‍ച്ചയായി ശക്തിപ്പെടുത്തുന്നു; നിലവില്‍ രാജ്യത്ത് 1421 ലാബുകളാണുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1645305

കോവിഡ് വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള തന്ത്രവും അവയുടെ വിതരണ സംവിധാനവും ചര്‍ച്ച ചെയ്ത് നാഷണല്‍ എക്‌സ്പര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ കോവിഡ് 19

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1645363

സത്യസന്ധരെ ആദരിക്കുന്നു' പ്ലാറ്റ്ഫോം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2020 ഓഗസ്റ്റ് 13 ന് ഉദ്ഘാടനം ചെയ്യും: കേന്ദ്ര പ്രത്യക്ഷ നികുതി  വകുപ്പിന്റെ 'സുതാര്യ നികുതി വ്യവസ്ഥ- സത്യസന്ധരെ  ആദരിക്കുന്നു' പ്ലാറ്റ്ഫോം 2020 ഓഗസ്റ്റ് 13 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1645243

ചരിത്രസംഭവങ്ങളുടെ സമഗ്രവും ആധികാരികവും വസ്തുനിഷ്ഠവുമായ  വിവരണങ്ങൾ ലഭ്യമാക്കണം: ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യനായിഡു: ചരിത്രസംഭവങ്ങളുടെ സമഗ്രവും ആധികാരികവും വസ്തുനിഷ്ഠവുമായ  വിവരണങ്ങൾ ലഭ്യമാക്കേണ്ടതിന്റെ  ആവശ്യകത ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യനായിഡു ചൂണ്ടിക്കാട്ടി. ഉപരാഷ്ട്രപതി നിവാസിൽ നേതാജി സുഭാഷ് ബോസ് ഐ എൻ എ ട്രസ്റ്റ്‌  അസോസിയേറ്റ് അംഗമായ ഡോ. കല്യാൺ കുമാർ ഡേ  രചിച്ച "നേതാജി -ഇന്ത്യാസ് ഇൻഡിപെൻഡൻസ്&ബ്രിട്ടീഷ് ആർക്കൈവ്സ് "എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു  അദ്ദേഹം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1645276

പ്രധാനമന്ത്രി സ്വനിധി പദ്ധതി പ്രകാരം 5 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചു: പി‌. എം. സ്ട്രീറ്റ് വെൻ‌ഡേഴ്സ് ആത്മ നിർഭർ‌ നിധി (PM SVANidhi-പി‌.എം.സ്വനിധി) പദ്ധതിയുടെ കീഴിൽ വായ്പ ലഭിച്ചവരുടെ എണ്ണവും അപേക്ഷകളുടെ എണ്ണവും, പദ്ധതി ആരംഭിച്ച് 41 ദിവസത്തിനുള്ളിൽ യഥാക്രമം 1 ലക്ഷവും 5 ലക്ഷവും കടന്നു. 2020 ജൂലൈ 02 മുതലാണ് വായ്പ വിതരണം ആരംഭിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1645282

****



(Release ID: 1645386) Visitor Counter : 210