വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഉപരാഷ്ട്രപതി ശ്രീ എം.  വെങ്കയ്യ നായിഡു,  ഓഫീസിൽ മൂന്നു വർഷം കാലാവധി പൂർത്തിയാക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ 'കണക്റ്റിംഗ്,  കമ്മ്യൂണിക്കേറ്റിംഗ്,  ചേഞ്ചിങ്' എന്ന ഇ - പുസ്തകം കേന്ദ്രമന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ പ്രകാശനം ചെയ്തു. 

Posted On: 11 AUG 2020 1:16PM by PIB Thiruvananthpuram
 
 
 
 ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു അദ്ദേഹത്തിന്റെ ഓഫീസിൽ മൂന്നു വർഷം കാലാവധി പൂർത്തിയാക്കുന്ന വേളയിൽ 'കണക്ടിംഗ്,  കമ്മ്യൂണിക്കേറ്റിംഗ്,  ചേഞ്ചിങ്' എന്ന ഇ - പുസ്തകം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ഇന്ന് പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ അച്ചടി പ്രതിയുടെ പ്രകാശനം കേന്ദ്ര മന്ത്രി ശ്രീ രാജ്നാഥ് സിങ് നിർവഹിച്ചു. ന്യൂഡൽഹിയിലെ ഉപരാഷ്ട്രപതി നിവാസിലാ ണ് ചടങ്ങ് നടന്നത്. പബ്ലിക്കേഷൻസ് ഡിവിഷൻ ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഉപരാഷ്ട്രപതിയുടെ ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രകൾ,  വിവിധ പരിപാടികൾ എന്നിവയെ വാക്കുകളിലും  ചിത്രങ്ങളിലും വിവരിക്കുന്ന പുസ്തകത്തിന് 250ഓളം പേജുകളുണ്ട്. കർഷകർ,  ശാസ്ത്രജ്ഞർ,  ഡോക്ടർമാർ,  യുവജനങ്ങൾ ഭരണകർത്താക്കൾ,  വ്യവസായ പ്രമുഖർ,  കലാകാരന്മാർ എന്നിവരുമായി നടത്തിയ സംഭാഷണങ്ങളുടെ ഏകദേശ രൂപവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആശയവിനിമയത്തിലൂടെ ജനങ്ങളുമായി ബന്ധപ്പെടുന്നതിനെപ്പറ്റിയും  മറ്റും  പ്രതിപാദിച്ചിരിക്കുന്ന പുസ്തകത്തിന്റെ  മൂന്നാം പതിപ്പ്,  ഉപരാഷ്ട്രപതിയുടെ പ്രഭാഷണം പിൻതുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു നിധിയാണ് എന്ന് കേന്ദ്ര മന്ത്രി ശ്രീ പ്രകാശ് ജാവഡേക്കർ പറഞ്ഞു. പ്രഭാഷണം ഒരു കലയാണെന്നും  ഹൃദയത്തിൽ നിന്ന് സംസാരിക്കുന്ന ഉപരാഷ്ട്രപതിയുടെ ചിന്തകളും വികാരങ്ങളും പ്രസംഗത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നും  കേന്ദ്ര മന്ത്രി ശ്രീ രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. 
 
 ഉപരാഷ്ട്രപതി എന്ന നിലയിൽ തന്റെ  ദൗത്യങ്ങളെയും  അതിന്റെ ഫലപ്രാപ്തിയെയും ആണ്   പുസ്തകം പ്രാഥമികമായി അടയാളപ്പെടുത്തുന്നതെന്ന്  ചടങ്ങിനെ  അഭിസംബോധന ചെയ്തു കൊണ്ട് ശ്രീ എം. വെങ്കയ്യ  നായിഡു പറഞ്ഞു. കഴിഞ്ഞ ഒരു വർഷം തിരക്കുപിടിച്ച പൊതു പരിപാടികൾ ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ പ്രതിമാസം 20 ഓളം പരിപാടികളിൽ പങ്കെടുത്തിരുന്നു.  ഇതിൽ 14 ബിരുദദാന ചടങ്ങുകളിലും  എഴുപതോളം പൊതുപരിപാടികളിലും പ്രസംഗിച്ചതായും  അദ്ദേഹം പറഞ്ഞു.
 
 സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവർക്കും  പുസ്തകം പ്രചോദനം പകരുന്നതായി,  ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തിയ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ അമിത് ഖാരെ  അഭിപ്രായപ്പെട്ടു.
 
 1500 രൂപ വിലയുള്ള പുസ്തകം പബ്ലിക്കേഷൻസ് ഡിവിഷൻ എംപോറിയത്തിൽ   നിന്നോ രാജ്യമെമ്പാടുമുള്ള  അംഗീകൃത ഏജൻസികളിൽ നിന്നോ  നേരിട്ട് വാങ്ങാവുന്നതാണ്. ഓൺലൈനായി പുസ്തകം പബ്ലിക്കേഷൻസ് ഡിവിഷൻ  വെബ്സൈറ്റ് വഴിയും ഭാരത്കോശ് പോർട്ടൽ  വഴിയും ലഭ്യമാണ്. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. ഇൻ, ഗൂഗിൾ പ്ലേ ബുക്സ്  എന്നിവ വഴി 1125 രൂപ  നിരക്കിൽ (അച്ചടി പ്രതിയുടെ 75% വിലയ്ക്ക്) ഓൺലൈനായി പുസ്തകം വാങ്ങാവുന്നതാണ്.
 
 അച്ചടി കോപ്പിക്ക് ദയവായി ഈ ലിങ്ക് സന്ദർശിക്കുക.
http://www.publicationsdivision.nic.in/index.php?route=product/product&product_id=3693
ഇ -ബുക്കിന് ദയവായി ഈ ലിങ്ക് സന്ദർശിക്കുക.https://books.google.co.in/books/about/CONNECTING_COMMUNICATING_CHANGING_ENGLIS.html?id=w2n2DwAAQBAJ&redir_esc=y
https://www.publicationsdivision.nic.in/index.php?route=product/product&product_id=3694
ഗൂഗിൾ ബുക്കിന് ദയവായി ഈ ലിങ്ക് സന്ദർശിക്കുക
 
****


(Release ID: 1645050) Visitor Counter : 197