ആഭ്യന്തരകാര്യ മന്ത്രാലയം

നമ്മുടെ രാജ്യത്തെ  നെയ്ത്തുകാരുടെ സമഗ്രവികസനത്തിന് മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

प्रविष्टि तिथि: 07 AUG 2020 2:29PM by PIB Thiruvananthpuram



“നമ്മുടെ രാജ്യത്തെ  നെയ്ത്തുകാരുടെ സമഗ്രവികസനത്തിന് മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്"  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇതാദ്യമായി 2014 ന് ശേഷം നമ്മുടെ കഠിനാധ്വാനികളായ നെയ്ത്തുകാരുടെ യഥാർത്ഥ കഴിവുകൾ പരിപോഷിപ്പിക്കപ്പെടുകയും  അർഹമായ പ്രാധാന്യം അവർക്കു ലഭിക്കുകയും ചെയ്യുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. "അവർക്ക്  കൂടുതൽ പ്രോത്സാഹനം നല്കുന്നതിനും രാജ്യത്തിൻറെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ച് ഉയർത്താനും, 2015 മുതൽ  ആഗസ്റ്റ് 7  ദേശീയ കൈത്തറി ദിനമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  പ്രഖ്യാപിച്ചു"

“ലോക്കൽ ഫോർ വോക്കൽ” എന്ന പ്രധാനമന്ത്രി മോദിയുടെ മന്ത്രം തീർച്ചയായും കൈത്തറി മേഖലയുടെ മനോവീര്യം വർധിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയ സ്വപ്‌നം സാക്ഷാത്കരിക്കാൻ “ലോക്കൽ ഫോർ വോക്കൽ” എന്ന ആശയത്തെ  പിന്തുണയ്‌ക്കുമെന്ന് നമുക്ക് ഓരോരുത്തർക്കും പ്രതിജ്ഞയെടുക്കാമെന്നും ശ്രീ അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

****


(रिलीज़ आईडी: 1644092) आगंतुक पटल : 164
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , Marathi , Tamil , English , Urdu , हिन्दी , Bengali , Manipuri , Punjabi , Gujarati