PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 06.08.2020

Posted On: 06 AUG 2020 6:25PM by PIB Thiruvananthpuram

 

ഇതുവരെ: 

ഇന്ത്യയിലെ കോവിഡ് 19  രോഗമുക്തിനിരക്ക് വീണ്ടും ഉയര്‍ന്ന് 67.62 % ആയി; ആകെ രോഗമുക്തരുടെ എണ്ണം 13.2 ലക്ഷം 

രോഗമുക്തി നിരക്ക് റെക്കോര്‍ഡ് ഉയരത്തില്‍  

മരണനിരക്കു കുറഞ്ഞ് 2.07 ശതമാനമായി

കോവിഡ്-19 സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഗഡുവായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 
890.32 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു

കോവിഡ് ബാധ ഉയരുന്ന പശ്ചാത്തലത്തില്‍ പണമൊഴുക്ക് മെച്ചപ്പെടുത്താനും സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പിന്തുണയ്ക്കാനും  അധിക വികസന, നിയന്ത്രണ നയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് ആര്‍ബിഐ

 


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കോവിഡ് 19: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍: ഇന്ത്യയിലെ കോവിഡ് 19  രോഗമുക്തിനിരക്ക് വീണ്ടും ഉയര്‍ന്ന് 67.62 % ആയി. മരണനിരക്കു കുറഞ്ഞ് 2.07 ശതമാനമായി. സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 13,28,336. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,121 പേര്‍ രാജ്യത്ത് രോഗമുക്തി നേടി.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1643730

 

ലോകാരോഗ്യ സംഘടന റീജണല്‍ ഡയറക്ടറും തെക്ക് കിഴക്കന്‍ ഏഷ്യാ മേഖലയിലെ ആരോഗ്യ മന്ത്രിമാരുമായി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ സംവദിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1643754

 

കോവിഡ്-19 സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഗഡുവായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 890.32 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു: കോവിഡ്-19 പ്രതിരോധത്തിനായി 22 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്ക് എമർജൻസി റെസ്പോൺസ് ആന്റ് ഹെൽത്ത് സിസ്റ്റം പ്രിപെഡ്നെസ്സ് പാക്കേജിന്റെ രണ്ടാം ഗഡുവായി 890.32 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1643694

 

ഭവന, ഗ്രാമീണ, മുന്‍ഗണന മേഖലകള്‍ക്ക് അധിക സാമ്പത്തിക പിന്തുണ  നല്‍കി ആര്‍ബിഐ

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1643736

 

കോറോണ പോരാളികള്‍ക്കായി ഇഎന്‍സി ബാന്‍ഡിന്റെ ലൈവ് പെര്‍ഫോമന്‍സ്

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1643685

 

ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന് കീഴില്‍ ആറ് ആഴ്ചകള്‍ കൊണ്ട് കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്‍കിയത് 17 കോടി തൊഴില്‍ ദിനങ്ങളും 13, 240 കോടി രൂപയും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1643632

 

കോവിഡ്-19 മഹാമാരി കാലത്തെ മികച്ച ഭരണ മാതൃകകളെ പറ്റിയുള്ള ഐടിഇസി-എന്‍സിജിജി രാജ്യാന്തര ശില്‍പശാല ഡോ. ജിതേന്ദ്ര സിങ്ങ് ഉദ്ഘാടനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1643811

***



(Release ID: 1643857) Visitor Counter : 166