ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

സുഖംപ്രാപിച്ചവരുടെ എണ്ണം 13.2 ലക്ഷം കടന്നതോടെ രാജ്യത്തെ കോവിഡ്  മുക്തിനിരക്ക് 67.62% ആയി ഉയര്‍ന്നു


മരണനിരക്ക് (സിഎഫ്ആര്‍) താഴുന്നത് തുടര്‍ന്ന് 2.07% ആയി

Posted On: 06 AUG 2020 2:37PM by PIB Thiruvananthpuram

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,121 കോവിഡ് 19 ബാധിതര്‍ ആശുപത്രിവിട്ടതോടെ രാജ്യത്തെ കോവിഡ് 19 മുക്തരുടെ ആകെ എണ്ണം 13,28,336 ആയി ഉയര്‍ന്നു. രോഗമുക്തരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധന വന്നതോടെ, സുഖം പ്രാപിച്ചവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 7,32,835 ആയി.

രോഗമുക്തി നിരക്ക് ഉയര്‍ന്ന് 67.62% എന്ന നിലയിലെത്തി.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 5,95,501 പേരാണ്. ഇത് ആകെ കോവിഡ് രോഗബാധിതരുടെ 30.31% ആണ്. ആശുപത്രികളിലും വീടുകളിലെ ഐസൊലേഷനിലുമായി ചികിത്സയിലാണിവര്‍.

ചികിത്സയിലുള്ളവര്‍ 2020 ജൂലൈ 24-ലെ 34.17 ശതമാനത്തില്‍ നിന്ന് ഇന്നത്തെ കണക്കനുസരിച്ച് 30.31 ശതമാനമായി കുറഞ്ഞു.

കേന്ദ്ര, സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകളുടെ ''ടെസ്റ്റ് ട്രാക്ക് ട്രീറ്റ്'' നയത്തിന്റെ ഭാഗമായി രാജ്യമെമ്പാടും ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ രോഗികളുടെ പരിശോധനാ-ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇടപെടലുകളുടെ ഭാഗമായി, ആഗോളതലത്തിലെ കണക്കുകള്‍ പരിഗണിക്കുമ്പോള്‍ രാജ്യത്തെ കോവിഡ് മരണനിരക്ക് (സിഎഫ്ആര്‍) കുറവാണ്. മരണനിരക്ക് തുടര്‍ച്ചയായി താഴ്ന്ന് ഇന്നത്തെ കണക്കനുസരിച്ച് 2.07% ആയി.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

***


(Release ID: 1643837)