ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഓക്‌സ്ഫഡ് സര്‍വകലാശാല വാക്‌സിന്റെ രണ്ടും മൂന്നു ഘട്ട പരീക്ഷണത്തിന് ഡിസിജിഐ അനുമതി
Posted On:
03 AUG 2020 1:10PM by PIB Thiruvananthpuram
ഓക്സ്ഫഡ് സര്വകലാശാലയും ആസ്ട്ര സെനകയും ചേര്ന്ന് വികസിപ്പിച്ച കോവിഡ്-19 വാക്സിന്റെ (കോവിഷീല്ഡ്) രണ്ടും മൂന്നും ഘട്ടങ്ങളിലെ ക്ലിനിക്കല്‍ പരീക്ഷണത്തിന് പുനെയിലെ സെറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്കി.
അതേ സമയം ഇന്ത്യയിലെ കോവിഡ് മരണനിരക്ക് 2.11 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറില്‍ 40,574ല്‍ അധികം രോഗികള്‍ കോവിഡ് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 11,86,203 ആയും രോഗമുക്തി നിരക്ക് 65.77 ശതമാനമായും വര്ദ്ധിച്ചു.
രോഗമുക്തരായവരും രോഗമുള്ളവരും തമ്മിലുള്ള വിടവ് ആറ് ലക്ഷത്തിനു മുകളിലായി. നിലവില്‍ ഇത് 6,06,846 ആണ്. ഇതിനര്ത്ഥം നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത് 5,79,357 പേരാണ്.
വിദേശങ്ങളില്‍ നിന്ന് വരുന്നവര്ക്കായി പുതുക്കിയ മാര്ഗ്ഗനിര്ദ്ദേശ രേഖ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. 2020 മെയ് 24ന് പുറത്തിറക്കിയ മാര്ഗ്ഗരേഖ അസാധുവാക്കി കൊണ്ട് പുതിയ മാര്ഗ്ഗരേഖ 2020 ഓഗസ്റ്റ് 8 മുതല്‍ പ്രാബല്യത്തില്‍ വരും.
കൂടുതല്‍ വിവരങ്ങള്ക്ക് സന്ദര്ശിക്കുക: https://www.mohfw.gov.in/pdf/RevisedguidelinesforInternationalArrivals02082020.pdf
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്ഗനിര്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്ശിക്കുക.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf
****
(Release ID: 1643182)
Visitor Counter : 250