രാഷ്ട്രപതിയുടെ കാര്യാലയം

രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് നേഴ്സുമാർക്കൊപ്പം രക്ഷാബന്ധൻ ദിനം ആഘോഷിച്ചു

Posted On: 03 AUG 2020 2:59PM by PIB Thiruvananthpuram



ന്യൂഡൽഹിഓഗസ്റ്റ് 03, 2020

രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് നഴ്സിംഗ് സമൂഹത്തിൽപ്പെട്ടവരോടൊത്ത് ഇന്ന് രാഷ്ട്രപതിഭവനിൽ രക്ഷാബന്ധൻ ദിനം ആഘോഷിച്ചുട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യമിലിറ്ററി നഴ്സിംഗ് സർവീസ്പ്രസിഡന്റ്സ് എസ്റ്റേറ്റ് ക്ലിനിക് എന്നിവിടങ്ങളിൽനിന്നുള്ള നഴ്സിംഗ് പ്രതിനിധികൾ രാഷ്ട്രപതിയെ സന്ദർശിച്ച് രാഖിയും ആശംസകളും കൈമാറികോവിഡ് 19 നേരിടുന്നതിലെ അനുഭവം അവർ വിശദീകരിച്ചു.

മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ സ്വജീവൻ പണയപ്പെടുത്തി സേവനമനുഷ്ഠിക്കുന്ന രക്ഷകരാണ് നഴ്സുമാർ എന്നു രാഷ്ട്രപതി അഭിപ്രായപ്പെട്ടുജോലിയോടുള്ള പ്രതിബദ്ധതയാണ് മുന്നണി പോരാളികളായ നഴ്സുമാർക്ക് ആദരവ് നേടി കൊടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞുകോവിഡ് ബാധിതരെ പരിചരിച്ചതിനെ തുടർന്ന് രോഗം പിടിപെടുകയും രോഗമുക്തി നേടിയശേഷം വർദ്ധിച്ച ഊർജ്ജത്തോടെ ജോലിയിൽ തിരികെ പ്രവേശിക്കുകയും ചെയ്ത മിലിറ്ററി നഴ്സിംഗ് സർവീസിലെ രണ്ട് അംഗങ്ങളുടെ സേവനം രാഷ്ട്രപതി എടുത്തുപറഞ്ഞുകോവിഡ് മഹാമാരി കാലത്ത് നഴ്സുമാരുടെ ആത്മാർത്ഥ സേവനത്തിന് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചുരക്ഷാബന്ധൻ ദിനത്തിൽ രാജ്യത്തെ മുഴുവൻ നഴ്സുമാർക്കും ശ്രീ രാംനാഥ് കോവിന്ദ് ആശംസകൾ അറിയിച്ചു.



(Release ID: 1643177) Visitor Counter : 126