റെയില്‍വേ മന്ത്രാലയം
ചരിത്രത്തിലാദ്യമായി വെര്‍ച്വല്‍ വിരമിക്കല്‍ ചടങ്ങ് സംഘടിപ്പിച്ച് റെയില്‍വേ മന്ത്രാലയം
प्रविष्टि तिथि:
02 AUG 2020 12:57PM by PIB Thiruvananthpuram
റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി വെര്‍ച്വല്‍ വിരമിക്കല്‍ ചടങ്ങ് നടത്തി. 2020 ജൂലൈ 31നു വിരമിച്ച എല്ലാ സോണുകളിലേയും ഡിവിഷനുകളിലേയും പ്രൊഡക്ഷന്‍ യൂണിറ്റുകളിലേയും ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയാണു വെര്‍ച്ച്വല്‍ വിരമിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. വിരമിക്കുന്ന 2320 ജീവനക്കാരുമായി റെയില്‍വേ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ ആശയവിനിമയം നടത്തുകയും അവരുടെ സേവനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു.
കോവിഡ് മഹാമാരിക്കാലത്ത് റെയില്‍വേ മികച്ച സേവനങ്ങളാണു കാഴ്ചവച്ചതെന്ന് മന്ത്രി പറഞ്ഞു. ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള ജീവിതം ഫലപ്രദമായി ചെലവഴിക്കാൻ ശ്രീ. പിയൂഷ് ഗോയൽ നിർദ്ദേശിച്ചു. റെയില്‍വേ സഹമന്ത്രി ശ്രീ സുരേഷ് സി അംഗടി, റെയില്‍വേ ബോര്‍ഡ് സെക്രട്ടറി ശ്രീ സുശാന്ത് കുമാര്‍ മിശ്ര, മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
****
(रिलीज़ आईडी: 1643046)
आगंतुक पटल : 233